LiveTV

Live

National

എന്‍.സി.പി എം.പിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുട്ടത്തോട്; കാറ്ററിംഗ് കമ്പനിക്ക് പിഴ ചുമത്തി എയര്‍ ഇന്ത്യ

കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.

എന്‍.സി.പി എം.പിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുട്ടത്തോട്; കാറ്ററിംഗ് കമ്പനിക്ക് പിഴ ചുമത്തി എയര്‍ ഇന്ത്യ

പൂനെ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍.സി.പി എം.പിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുട്ടത്തോട്. എം.പി വന്ദന ചവാന് നല്‍കിയ ഓംലെറ്റിലാണ് മുട്ടത്തോട് കണ്ടെത്തിയത്. ഇതിനെതുടര്‍ന്ന് എം.പിയുടെ പരാതിയിന്‍മേല്‍ കാറ്ററിംഗ് കമ്പനിക്കെതിരെ എയര്‍ ഇന്ത്യ പിഴ ചുമത്തി.

കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. പൂനെ-ഡല്‍ഹി വിമാനത്തില്‍ വച്ച് എന്‍.സി.പിയുടെ രാജ്യസഭാംഗം കൂടിയായ വന്ദന ചവാന് നല്‍കിയ ഓംലറ്റില്‍ മുട്ടത്തോട് കണ്ടെത്തുകയായിരുന്നു. ഭക്ഷണം മോശമാണെന്ന് കാണിച്ച് വന്ദന ഞായറാഴ്ച എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. എയര്‍ ഇന്ത്യ എം.പിയുടെ പരാതിയെ ഗൌരവമായിട്ടാണ് എടുത്തതെന്നും കാറ്ററിംഗ് കമ്പനി അന്ന് നല്‍കിയ മുഴുവന്‍ ആഹാരത്തിന്റെയും തുകയും ഹാന്റ്‌ലിംഗ് ചാര്‍ജുമടക്കമാണ് പിഴ ചുമത്തിയതെന്നും എയര്‍ ഇന്ത്യ പ്രതിനിധി ധനജ്ഞയകുമാര്‍ പി.ടി.ഐയോട് പറഞ്ഞു. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് ലഭിച്ച ഉരുളക്കിഴങ്ങ് മോശമായിരുന്നെന്നും ബീന്‍സ് ശരിയായി വെന്തിരുന്നില്ലെന്നും വന്ദന ട്വീറ്റ് ചെയ്തു.