LiveTV

Live

National

പാലം തകര്‍ന്നു, വാഹനങ്ങള്‍ വെള്ളത്തിലേക്ക്... - വീഡിയോ

വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് വാഹനങ്ങള്‍ തകര്‍ന്ന പാലത്തില്‍ കുടുങ്ങി. 

പാലം തകര്‍ന്നു, വാഹനങ്ങള്‍ വെള്ളത്തിലേക്ക്... - വീഡിയോ

ഗുജറാത്തിലെ ജുനാഗഡിനടുത്തുള്ള മലങ്ക ഗ്രാമത്തിന് സമീപം പാലം തകർന്നു നിരവിധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്നാണ് പാലം തകര്‍ന്നത്. വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇതേത്തുടര്‍ന്ന് വാഹനങ്ങള്‍ തകര്‍ന്ന പാലത്തില്‍ കുടുങ്ങി. വാഹനങ്ങളിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റത്. ഇതേസമയം ആളപായമില്ലെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന്റെ മധ്യഭാഗമാണ് തകര്‍ന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ജുനാഗഡിനെ മുന്ദ്രയുമായി ബന്ധിപ്പിക്കുന്ന റോഡ് അടച്ചു.

A bridge over a tributary of Madhuvanti river upstream Madhuvanti dam near Malanka village of Mendarda taluka of...

Posted by Indian Express on Sunday, October 6, 2019