LiveTV

Live

National

സൗദി സന്ദര്‍ശനത്തിനൊരുങ്ങി മോദി

സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടില്ല.

സൗദി സന്ദര്‍ശനത്തിനൊരുങ്ങി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കുമെന്ന്
റിപ്പോർട്ട്. സൗദി ഭരണാധികാരികളുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും ചർച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിയാദിൽ നടക്കുന്ന നിക്ഷേപ സംഗമത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടില്ല.