LiveTV

Live

National

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് നാളെ അന്തിമ ചിത്രമാകും

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ബി.ജെ.പി വിട്ട മുന്‍ എം.എല്‍.എ ആഷിഷ് ദേശ്മുഖിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് നാളെ അന്തിമ ചിത്രമാകും

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ബി.ജെ.പി വിട്ട മുന്‍ എം.എല്‍.എ ആഷിഷ് ദേശ്മുഖിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ സൂക്ഷ്മ പരിശോധനക്കുള്ള സമയം ഇന്നലെയാണ് അവസാനിച്ചത്. 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ ഇന്നലെയോടെ ധാരണയായി. ബിജെപി 152 സീറ്റില്‍ മത്സരിക്കും. ‌ശിവസേന 124 സീറ്റിലും. 12 സീറ്റുകളില്‍ മറ്റ് ചെറിയ സഖ്യ കക്ഷികളാണ് മത്സരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് 140 സ്ഥാനാര്‍ഥികളെയാണ് മത്സര രംഗത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്നാവിസിനെതിരെ പാര്‍ട്ടി വിട്ട മുന്‍ ബി.ജെ.പി എം.എല്‍.എ ആഷിഷ് ദേഷ്മുഖ് മത്സരിക്കും. 77 സീറ്റുകളിലാണ് എന്‍.സി.പി മത്സരിക്കുന്നത്. 90 സീറ്റുള്ള ഹരിയാനയിലും സ്ഥാനാര്‍ഥികളായി. 90 സീറ്റിലും ബി.ജെ.പിക്കും കോണ്‍ഗ്രസിനും സ്ഥാനാര്‍ഥികളുണ്ട്. എന്നാല്‍ മുന്‍ പി.സി.സി പ്രസിഡന്‍റ് അശോക് തന്‍വാര്‍ ഉയര്‍ത്തിയ വിമത സ്വരം കോണ്‍ഗ്രസിന് ഇപ്പോഴും വലിയ തലവേദനയായുണ്ട്. ഐ.എന്‍.എല്‍.ഡി, ജെ.ജെ.പി പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍‍ഥികളുണ്ട്. നാളെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഇതോടെ രണ്ടിടത്തെയും മത്സരാര്‍ഥികളുടെ അന്തിമ ചിത്രമാകും.