LiveTV

Live

National

പ്രധാനമന്ത്രിക്ക് കത്തെഴുതിയ ‘രാജ്യദ്രോഹികള്‍’; കേസെടുത്തതില്‍ സര്‍ക്കാറിന് പങ്കില്ലെന്ന് മന്ത്രി

‘കോടതിയാണ് ഇതിൽ നടപടി എടുത്തത്’

പ്രധാനമന്ത്രിക്ക് കത്തെഴുതിയ ‘രാജ്യദ്രോഹികള്‍’; കേസെടുത്തതില്‍ സര്‍ക്കാറിന് പങ്കില്ലെന്ന് മന്ത്രി

പൗര പ്രമുഖകര്‍ക്കെതിരെ രാജ്യദ്യോഹത്തിന് കേസെടുത്ത നടപടിയില്‍ കേന്ദ്രസര്‍ക്കാറിന് പങ്കില്ലെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍. വിഷയത്തിൽ സർക്കാർ ഒരു കേസും എടുത്തിട്ടില്ല. ഒരു വ്യക്തിയാണ് പരാതിയുമായി കോടതിയെ സമീപിച്ചതെന്നും മന്ത്രി പറഞ്ഞു.

കോടതിയാണ് ഇതിൽ നടപടി എടുത്തത്. സർക്കാർ ഇതിനായി ഒന്നും ചെയ്തിട്ടില്ലെന്നും ജാവദേക്കർ വ്യക്തമാക്കി. രാജ്യത്തെ ആള്‍ക്കൂട്ടക്കൊലയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിനാണ് 49 പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്.

Also read: ജയ്‍ശ്രീരാമിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊല; അടൂര്‍, മണിരത്‍നം, അനുരാഗ് കശ്യപ്... പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ കേസ്