LiveTV

Live

National

ചിന്മയാനന്ദിന്റെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും

ആരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ഥിനിയുടെയും ശബ്ദ സാമ്പിളുകള്‍ അന്വേഷണ സംഘം ശേഖരിക്കും.

ചിന്മയാനന്ദിന്റെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും

ലൈംഗിക ആരോപണ വിധേയനായ മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദിന്റെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതിയുടെ അനുമതി. ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ഥിനിയുടെയും ശബ്ദ സാമ്പിളുകള്‍ അന്വേഷണ സംഘം ശേഖരിക്കും.

ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടന്നുവെന്ന ആരോപണത്തിലാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് യുവാക്കളുടെയും ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും.