LiveTV

Live

National

പണം നല്‍കുന്നില്ല; എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കാതെ എണ്ണക്കമ്പനികള്‍

എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത അറുപതിനായിരം കോടിക്കടുത്തെത്തിയിരിക്കുകയാണ്.

പണം നല്‍കുന്നില്ല; എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കാതെ എണ്ണക്കമ്പനികള്‍

ഇന്ധനം നിറച്ച വകയില്‍ രാജ്യത്തെയും വിദേശത്തെയും കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ നല്‍കാനുള്ളത് ഭീമന്‍ തുക. 4000 കോടി രൂപയോളമാണ് വിവിധ കമ്പനികള്‍ക്കായി എയര്‍ഇന്ത്യ നല്‍കാനുള്ളത്.

2199 കോടി രൂപയാണ് ഇന്ത്യന്‍ ഓയിലിന് മാത്രം കമ്പനി നല്‍കാനുള്ളത്. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മിക്ക വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തി.

എയര്‍ ഇന്ത്യ ധനകാര്യ വിഭാഗം വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. അതേസമയം എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത അറുപതിനായിരം കോടിക്കടുത്തെത്തി.