LiveTV

Live

National

മുംബൈ മെട്രോ റെയില്‍ കാര്‍ ഷെഡിനായി മരങ്ങള്‍ മുറിക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നു

ഇതിനിടെയാണ് കഴിഞ്ഞ ദിവസം മരങ്ങള്‍  വെട്ടി മാറ്റുന്നതിനെതിരായ ഹരജികള്‍ ബോംബെ ഹൈക്കോടതി തള്ളിയത്

മുംബൈ മെട്രോ റെയില്‍ കാര്‍ ഷെഡിനായി  മരങ്ങള്‍ മുറിക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നു

മുംബൈ മെട്രോ റെയില്‍ കാര്‍ ഷെഡിനായി ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരായ പ്രതിഷേധം ദീര്‍ഘനാളായി തുടരുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മരങ്ങള്‍ വെട്ടി മാറ്റുന്നതിനെതിരായ ഹരജികള്‍ ബോംബെ ഹൈക്കോടതി തള്ളിയത്. ഇതോടെ 2500 അധികം മരങ്ങളുള്ള നഗത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരെ കോളനിയില്‍ അധികൃതര്‍ മരം വെട്ടല്‍ ആരംഭിച്ചു.

മുംബൈ മെട്രോ റെയില്‍ കാര്‍ ഷെഡിനായി  മരങ്ങള്‍ മുറിക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നു

പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാ‍ര്‍ട്ടി പ്രവര്‍ത്തകരും അടക്കം ശക്തമായ പ്രതിഷേധമാണ് മേഖലയില്‍ തുടരുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധിക്കാനെത്തിയ ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയെയും കസ്റ്റഡിയിൽ എടുത്തു.

മുംബൈ മെട്രോ റെയില്‍ കാര്‍ ഷെഡിനായി  മരങ്ങള്‍ മുറിക്കുന്നതിനെതിരായ പ്രതിഷേധം ശക്തമാകുന്നു

കോടതി ഉത്തരവ് വെബ്സൈറ്റില്‍ പ്രസീദ്ധീകരിച്ച് 15 ദിവസത്തിന് ശേഷമേ നടപടി പാടൂ എന്നാണ് പ്രതിഷേധക്കാരുടെ വാദം. വാദത്തില്‍ കഴമ്പില്ലെന്നാണ് മുംബൈ മെട്രോ റെയില്‍ അധികൃതരുടെ മറുപടി. സെപ്തംബര്‍ 13ന് അനുമതി ലഭിച്ചിരുന്നു എന്നും ഹൈക്കോടതി ഉത്തരവിനായാണ് കാത്തിരുന്നതെന്നും അധികൃതർ പറയുന്നു.