LiveTV

Live

National

ഇസ്രോ മേധാവി കെ ശിവന് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ ലഭിച്ച സ്വീകരണം; വൈറല്‍ വീഡിയോ

ഇക്കോണമി ക്ലാസിലാണ് കെ ശിവൻ എത്തിയത്. ജീവനക്കാർ അദ്ദേഹത്തെ ഹസ്തദാനം നല്‍കി സ്വീകരിച്ചപ്പോഴാണ് കയ്യടിയോടെ യാത്രക്കാരും ചേര്‍ന്നത്.

ഇസ്രോ മേധാവി കെ ശിവന് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ ലഭിച്ച സ്വീകരണം; വൈറല്‍ വീഡിയോ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) മേധാവി കെ ശിവൻ, ബഹിരാകാശ ഗവേഷണത്തിൽ ആകൃഷ്ടരായ ഭാവിതലമുറക്ക് ചെറിയ പ്രചോദനമൊന്നുമല്ല നല്‍കുന്നത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിലൂടെ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിലേക്കാണ് അദ്ദേഹം ചേക്കേറിയത്.

കഴിഞ്ഞദിവസം, ഇൻഡിഗോ വിമാനത്തിൽ ഇസ്‌റോ ചെയർമാന്‍ എത്തിയപ്പോള്‍ സഹയാത്രികര്‍ നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇക്കോണമി ക്ലാസിലാണ് കെ ശിവൻ എത്തിയത്. ജീവനക്കാർ അദ്ദേഹത്തെ ഹസ്തദാനം നല്‍കി സ്വീകരിച്ചപ്പോഴാണ് കയ്യടിയോടെ യാത്രക്കാരും ചേര്‍ന്നത്. തന്റെ ഇരിപ്പിടത്തിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ യാത്രക്കാര്‍ വന്‍ കരഘോഷമാണ് മുഴക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലുടനീളം വൈറലായി കഴിഞ്ഞു.

ഇസ്രോ മേധാവി കെ ശിവന് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ ലഭിച്ച സ്വീകരണം; വൈറല്‍ വീഡിയോ