LiveTV

Live

National

ഹൈദരാബാദ് ഇഫ്ലു സർവകലാശാലയിൽ ഫ്രട്ടേണിറ്റി-എം.എസ്.എഫ് സ്വതന്ത്ര പിന്തുണയുള്ള ഏക്താ പാനലിന് വിജയം

ഹൈദരാബാദ് ഇഫ്ലു സർവകലാശാലയിൽ ഫ്രട്ടേണിറ്റി-എം.എസ്.എഫ് സ്വതന്ത്ര പിന്തുണയുള്ള ഏക്താ പാനലിന് വിജയം

ഹൈദരാബാദിലെ ഇഫ്ലു സർവകലാശാലയിൽ ഫ്രട്ടേണിറ്റി-എം.എസ്.എഫ്-സ്വതന്ത്ര പിന്തുണയുള്ള ഏക്താ പാനലിന് വിജയം. ഏക്താ പാനലിന്റെ ആൻറണി ഇഗ്നേഷ്യസാണ് പ്രസിഡൻറായി വിജയിച്ചത്. ജനറല്‍ സെക്രട്ടറിയായി വിജയിച്ച സമർ അലി ഫ്രട്ടേണിറ്റി പ്രവർത്തകയാണ്. രൂപീകരണത്തിന് ശേഷം കന്നിയങ്കത്തിലാണ് ഫ്രട്ടേണിറ്റി അക്കൗണ്ട് തുറന്നത്.

ദിനിൽ സെനാണ് കൾച്ചറൽ സെക്രട്ടറി. മൂന്ന് പേരും മലയാളികളാണ്. വൈസ് പ്രസിഡന്റ്, ജോയിൻറ് സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി സ്ഥാനങ്ങൾ ഇടത് പിന്തുണയുള്ള മുന്നണിയും നേടി. ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ച ഐറിൻ ജോയിയും മലയാളിയാണ്. ലിറ്റററി സ്റ്റഡീസ് സ്കൂളിൽ നിന്ന് കൗൺസിലറായി വിജയിച്ച എം.എസ്.എഫ് പ്രവർത്തകൻ സി റാഫിദും മലയാളിയാണ്.