LiveTV

Live

National

ബാലാക്കോട്ട് ആക്രമണം ഡോക്യുമെന്‍ററിയാകുന്നു; പ്രൊമോ വീഡിയോ പുറത്തുവിട്ട് വ്യോമസേന

വായുസേന ദിനത്തിന് മുന്നോടിയായാണ് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍‌ രാകേഷ് കുമാര്‍ സിംഗ് ദദൗരി വീഡിയോ പുറത്ത് വിട്ടത്

ബാലാക്കോട്ട് ആക്രമണം ഡോക്യുമെന്‍ററിയാകുന്നു; പ്രൊമോ വീഡിയോ പുറത്തുവിട്ട് വ്യോമസേന

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണം പ്രമേയമാകുന്ന ഡോക്യുമെന്‍ററിയുടെ പ്രൊമോ വീഡിയോ വ്യോമസേന പുറത്തു വിട്ടു. വായുസേന ദിനത്തിന് മുന്നോടിയായാണ് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍‌ രാകേഷ് കുമാര്‍ സിംഗ് ദദൗരി വീഡിയോ പുറത്ത് വിട്ടത്. ഒക്ടോബര്‍ എട്ടിനാണ് രാജ്യം വ്യോമസേനാ ദിനമായി ആചരിക്കുന്നത്. യുദ്ധവിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതും മിസൈല്‍ വര്‍ഷിക്കുന്നതും റഡാറില്‍ ലക്ഷ്യസ്ഥാനം സൂം ചെയ്യുന്നതുമെല്ലാം ഉള്‍പ്പെടുത്തിയാണ് പ്രൊമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന സൈനിക താവളങ്ങളിലെ മിറാഷ്-2000 വിമാനങ്ങളാണ് ബാലാക്കോട്ട് സൈനിക നീക്കത്തിനായി വ്യോമസേന ഉപയോഗിച്ചത്. എന്നാല്‍ അന്നത്തെ അക്രമണത്തിന്‍റെ യഥാര്‍ഥ ദൃശ്യങ്ങളല്ല വീഡിയോയില്‍ ഉപയോഗിച്ചതെന്നും മറിച്ച് വീഡിയോക്കായി രംഗങ്ങള്‍ പുനഃസൃഷ്ടിക്കുകയായിരുന്നുവെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു. അതിര്‍ത്തിയില്‍‌ ഇന്ത്യ-പാക് യുദ്ധവിമാനങ്ങള്‍ ഏറ്റുമുട്ടുന്നതും അഭിനന്ദന്‍ വര്‍ഥമാനിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ മിഗ്-21 വിമാനം ടേക്ക് ഓഫ് ചെയ്യുന്നതുമെല്ലാം പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.