LiveTV

Live

National

ഇമ്രാന്‍ഖാന്‍റെ യു.എന്നിലെ പ്രസംഗം; സേവാഗിനു പുറമേ വിമര്‍ശനവുമായി ഗാംഗുലിയും

ആണവശക്തിയുള്ള പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടിയാൽ ആ ദുരന്തത്തിന്റെ പരിണിതഫലം ലോകം ഒന്നടങ്കം അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് യു.എന്നിൽ ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചത്.

ഇമ്രാന്‍ഖാന്‍റെ യു.എന്നിലെ പ്രസംഗം; സേവാഗിനു പുറമേ വിമര്‍ശനവുമായി ഗാംഗുലിയും

വിദ്വേഷകരമായ പ്രസംഗം നടത്തിയ മുന്‍ ക്രിക്കറ്റ് താരവും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ഖാനെതിരെ രൂക്ഷ വിമര്‍ഷനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി.

നേരത്തെ സേവാഗ് തന്‍റെ ട്വിറ്ററിലൂടെ ഇമ്രാനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സേവാഗിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഗാംഗുലി ഇതിനെതിരെ പ്രതികരിച്ചത്. ‘വീരു, ഈ വിഡിയോ കണ്ട് ഞാൻ സ്തബ്ധിച്ചുപോയി. ഇതിനു മുൻപ് ഇങ്ങനെ ഒന്ന് കേട്ടിട്ടേയില്ല. ഈ ലോകത്തിന് വേണ്ടത് സമാധാനമാണ്. രാജ്യങ്ങളിൽ പാക്കിസ്ഥാനാകും അതേറ്റവും അധികം വേണ്ടത്. എന്നിട്ടും അവരുടെ നേതാവ് വിഡ്ഢിത്തം പുലമ്പുന്നു. ഇത് ക്രിക്കറ്റ് ലോകത്തിന് പരിചയമുള്ള ഇമ്രാൻ ഖാനല്ല. യുഎന്നിലെ ഈ പ്രസംഗം ദയനീയം’ ഗാംഗുലി പറഞ്ഞു.

ഇമ്രാന്‍ഖാന്‍റെ പ്രസംഗത്തെ വിമര്‍ശിച്ച് കൊണ്ട് നേരത്തെ ക്രിക്കറ്റ് താരങ്ങളില്‍ പലരും രംഗത്തു വന്നിരുന്നു. വീരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍ സിംഗ്, ഗൌതം ഗംഭീര്‍, മുഹമ്മദ് ഷമി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ആണവശക്തിയുള്ള പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടിയാൽ ആ ദുരന്തത്തിന്റെ പരിണിതഫലം ലോകം ഒന്നടങ്കം അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് യു.എന്നിൽ ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. ആണവ ശക്തികളായ രണ്ട് അയൽക്കാർ പോരാട്ടത്തിനിറങ്ങിയാൽ കാര്യങ്ങൾ അതിർത്തിറത്ത് പ്രതിഫലിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.