LiveTV

Live

National

ഭീമ - കൊറേഗാവ് ഹരജി; സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

2018 ജനുവരി ഒന്നിന് ഭീമ - കൊറേഗാവിലുണ്ടായ ജാതീയ സംഘർഷത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നരവധി ദലിത് ആക്ടിവിസ്റ്റുകളെയും അകാദമിസ്റ്റുകളെയുമാണ് പൂനെ പൊലീസ് കേസിലുൾപ്പെടുത്തിയത്

ഭീമ - കൊറേഗാവ് ഹരജി; സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര് ചെയ്ത ഭീമ - കൊറേഗാവ് ജാതീയ സംഘർഷ കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അരുൺമിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് പിന്മാറിയതോടെ ഇന്നലെ ലിസ്റ്റ് ചെയ്ത ഹരജി ഇന്നേക്ക് വീണ്ടും മാറ്റിവെക്കുകയായിരുന്നു.

ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന് പുറമെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയിയും ജസ്റ്റിസുമാരായ എൻ വി രമണ, ബി ആർ ഗവായ്, സുഭാഷ് റെഡ്ഢി എന്നിവരും പിന്മാറിയിരുന്നു. ഭീമ കൊറഗാവ് കേസിൽ കുറ്റാരോപിതനായ പൗരാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിൽ 5 സുപ്രീംകോടതി ജഡ്ജിമാരാണ് ഇതിനകം പിന്മാറിയത്. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ അരുൺ മിശ്രയും ദീപക് ഗുപ്തയുമടങ്ങുന്ന ബഞ്ചിലേക്ക് ഹരജി ഇന്ന് വീണ്ടും ലിസ്റ്റ് ചെയ്തത്. ഹരജി നേരത്തെ ബോംബെ ഹൈകോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കുമ്പോൾ തങ്ങളുടെ ഭാഗവും കേൾക്കണമെന്ന് കാണിച്ച് മഹാരാഷ്ട്ര സർക്കാർ സർപ്പിച്ച അപേക്ഷയും കോടതിക്ക് മുന്നിലുണ്ട്. ഗൗതം നവ്‌ലാഖയുടെ അറസ്റ്റ് ഇടക്കാലത്തേക്ക് തടഞ്ഞുള്ള ബോംബെ ഹൈകോടതി ഉത്തരവിലെ സമയപരിധി ഇന്നവസാനിക്കുകയുമാണ്. 2018 ജനുവരി ഒന്നിന് ഭീമ - കൊറേഗാവിലുണ്ടായ ജാതീയ സംഘർഷത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നരവധി ദലിത് ആക്ടിവിസ്റ്റുകളെയും അകാദമിസ്റ്റുകളെയുമാണ് പൂനെ പൊലീസ് കേസിലുൾപ്പെടുത്തിയത്. കേസുപയോഗിച്ച് സർക്കാർ രാജ്യത്തുടനീളമുള്ള പൊതുപ്രവർത്തകരെ വേട്ടയാടുകയാണെന്ന വിമർശം ശക്തമാണ്.