LiveTV

Live

National

ഹരിയാനക്ക് പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസിലും പൊട്ടിത്തെറി

പാര്‍ട്ടി വിടുമെന്ന സൂചന നല്‍കി പി.സി.സി മുന്‍ അധ്യക്ഷന്‍ സഞ്ജയ് നിരുപം.

ഹരിയാനക്ക് പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസിലും പൊട്ടിത്തെറി

ഹരിയാനക്ക് പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസിലും പൊട്ടിത്തെറി. പാര്‍ട്ടി വിടുമെന്ന സൂചന നല്‍കി പി.സി.സി മുന്‍ അധ്യക്ഷന്‍ സഞ്ജയ് നിരുപം.

‘തന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിന് ആവശ്യമില്ലെന്നാണ് തോന്നുന്നത്. കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങില്ല. ഒരാളെ മാത്രമാണ് താന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നിര്‍ദേശിച്ചത്. അത് കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ല’. ഇത് തന്റെ ഉറച്ചതീരുമാനമാണെന്നും സഞ്ജയ് നിരുപം ട്വിറ്ററിലൂടെ പ്രതികരിച്ചു.

പി.സി.സി അധ്യക്ഷ പദം നഷ്ടപ്പെട്ടത് മുതല്‍ അതൃപ്തനാണ് സഞ്ജയ് നിരുപം.