LiveTV

Live

National

പി.എം.സി ബാങ്ക് തകർച്ചയിൽ പണം നഷ്ടമായ മോദി ഭക്തന്റെ കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറൽ

പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ (പി.എം.സി) പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചതിനെ തുടർന്ന് നിക്ഷേപിച്ച പണം നഷ്ടമായ യുവാവിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.

പി.എം.സി ബാങ്ക് തകർച്ചയിൽ പണം നഷ്ടമായ മോദി ഭക്തന്റെ കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറൽ

പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ (പി.എം.സി) പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചതിനെ തുടർന്ന് നിക്ഷേപിച്ച പണം നഷ്ടമായ യുവാവിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. താൻ മോദിയുടെ വലിയ അനുയായി ആയിരുന്നുവെന്ന് പരിയചപ്പെടുത്തുന്ന യുവാവ് ഒരു ചാനൽ റിപ്പോർട്ടറുമായി സംസാരിക്കുന്നതിന്റെ ദൃശ്യമാണ് പ്രചരിക്കുന്നത്. പി.എം.സി പ്രവർത്തനം റദ്ദാക്കിയതോടെ താൻ കഠിനാധ്വാനം ചെയ്ത് സ്വരുക്കൂട്ടിയ സമ്പാദ്യം നഷ്ടമായെന്നും മോദി എന്തിനാണ് പാവങ്ങളെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്നുമുള്ള വേവലാതിയാണ് ഇയാൾ പങ്കുവെക്കുന്നത്.

പി.എം.സിയിൽ നിക്ഷേപമുണ്ടായിരുന്നവർ ഡൽഹിയിലെ റിസർവ് ബാങ്ക് ആസ്ഥാനത്തിനു പുറത്ത് നടത്തിയ ധർണക്കിടെയാണ് യുവാവ് ന്യൂസ് സെവൻ എന്ന ചാനലിന്റെ റിപ്പോർട്ടർക്കു മുന്നിൽ പൊട്ടിക്കരഞ്ഞത്.

'എനിക്ക് വസ്തുവകകളൊന്നുമില്ല. വാടകവീട്ടിലാണ് താമസിക്കുന്നത്. പത്തുവർഷത്തോളമായി ഉള്ളതൊക്കെ ഒരുക്കൂട്ടി വെച്ചാണ് ഞാൻ ബാങ്കിൽ നിക്ഷേപിച്ചത്. മോദിജീ, അങ്ങയെ ഞങ്ങൾക്ക് മടുത്തു. പാവങ്ങൾക്കു മേൽ അങ്ങ് വീണ്ടുംവീണ്ടു യുദ്ധം ചെയ്യുകയാണ്. പാവങ്ങളെ ജീവിക്കാൻ പോലും അനുവദിക്കുന്നില്ല. ആർക്കു വേണ്ടിയാണ് അങ്ങ് ഭരിക്കുന്നത്? ഞാൻ അങ്ങയുടെ വലിയ അനുയായി ആയിരുന്നു. ഞാൻ എത്രവലിയ മോദി ആരാധകൻ ആയിരുന്നുവെന്ന് ആരോട് ചോദിച്ചാലും അറിയാം. പക്ഷേ ഞാനിന്ന് കരയുകയാണ്. അന്ധഭക്തന്മാരോട് എനിക്ക് പറയാനുള്ളത് ഒരു ദിവസം നിങ്ങൾ നശിച്ചു പോകും, നിങ്ങൾ മരിച്ചു പോകും എന്നാണ്.' പി.എം.സി ബാങ്ക് തകർന്നുപോകുന്നതു വരെ റിസർവ് ബാങ്ക് എന്തുകൊണ്ട് നോക്കിയിരുന്നുവെന്ന് മോദി ചോദിക്കണമായിരുന്നുവെന്നും ഇയാൾ പറയുന്നു.

മോദിജീ, അങ്ങയെ ഞങ്ങൾക്ക് മടുത്തു. പാവങ്ങൾക്കു മേൽ അങ്ങ് വീണ്ടുംവീണ്ടു യുദ്ധം ചെയ്യുകയാണ്. പാവങ്ങളെ ജീവിക്കാൻ പോലും അനുവദിക്കുന്നില്ല. ആർക്കു വേണ്ടിയാണ് അങ്ങ് ഭരിക്കുന്നത്?

രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നാണ് റിസർവ് ബാങ്കിന്റെ നടപടി നേരിടുന്ന പി.എം.സി ബാങ്ക്. 1754 സഹകരണ വായ്പാ സൊസൈറ്റികളുടെയും 216 അർബൻ സഹകരണ ബാങ്കുകളുടെയും 15,000 സഹകരണ ഹൗസിംഗ് സൊസൈറ്റികളുടെയും അക്കൗണ്ടുകൾ ഈ ബാങ്കിലുണ്ട്. ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടെങ്കിലും അത് ചെറിയ ശതമാനം നിക്ഷേപകർക്കു മാത്രമേ ആശ്വാസം പകരുകയുള്ളൂ.