LiveTV

Live

National

കശ്മീരി നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കും: ജമ്മു കശ്മീർ ഗവർണറുടെ ഉപദേഷ്ടാവ്

ദിവസങ്ങളായി വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീർ നേതാക്കളെ വിട്ടയക്കുമെന്നും, ഓരോരുത്തരെയായിരിക്കും വിട്ടയക്കുകയെന്നും കശ്മീർ ഗവർണറുടെ ഉപദേഷ്ടാവ് അറിയിച്ചു.

കശ്മീരി നേതാക്കളെ ഘട്ടം ഘട്ടമായി മോചിപ്പിക്കും: ജമ്മു കശ്മീർ ഗവർണറുടെ ഉപദേഷ്ടാവ്

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിലാക്കുകയായിരുന്നു ഭരണകൂടം. രാജ്യസുരക്ഷ മുന്‍ നിര്‍ത്തിയാണെന്നായിരുന്നു വിശദീകരണം. 50 ദിവസത്തിലേറെയായി വീട്ടുതടങ്കലിൽ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുമെന്നറിയിച്ചു കൊണ്ടാണ് ഇപ്പോള്‍ ഗവർണർ സത്യപാൽ മാലിക്കിന്‍റെ ഉപദേഷ്ടാവ് എത്തിയത്. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, യൂസുഫ് തരിഗാമി എന്നിവരുൾപ്പെടെയുള്ള നേതാക്കളാണ് പലയിടങ്ങളിലായി വീട്ടുതടങ്കലിൽ കഴിയുന്നത്.

സംസ്ഥാനത്തെ പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്‍റെ രണ്ടാം നിരയായ ബ്ലോക്ക് ഡവലപ്മെന്‍റ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് സർക്കാർ പ്രഖ്യാപിച്ചതിന് ശേഷമാണ് തീരുമാനം. കശ്മീർ നേതാക്കള്‍ തടങ്കലിൽ നിന്ന് മോചിപ്പിക്കുമോയെന്ന ചോദ്യത്തിന് ഗവർണറുടെ ഉപദേഷ്ടാവ് ഫാറൂഖ് ഖാൻ പറഞ്ഞു, “അതെ, ഓരോ വ്യക്തിയുടെയും വിശകലനത്തിന് ശേഷം ഓരോരുത്തരായി അവരെ വിട്ടയക്കും,”