LiveTV

Live

National

ഹരിയാന നിയമസഭ സ്ഥാനാർത്ഥി പട്ടിക; മുന്‍ പി.സി.സി അദ്ധ്യക്ഷന്‍ അശോക് തല്‍വാര്‍ പട്ടികയിലില്ല

മുൻ പി.സിസി അധ്യക്ഷൻ അശോക് തൽവാർ പട്ടികയിൽ ഇല്ല

ഹരിയാന നിയമസഭ സ്ഥാനാർത്ഥി പട്ടിക; മുന്‍ പി.സി.സി അദ്ധ്യക്ഷന്‍ അശോക് തല്‍വാര്‍ പട്ടികയിലില്ല

നേതൃ തർക്കത്തിനിടെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള 84 സ്ഥാനാർത്ഥികളുടെ പട്ടിക ഇറങ്ങി. മുൻ പി.സി.സി അധ്യക്ഷൻ അശോക് തൽവാർ പട്ടികയിൽ ഇല്ല. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയും വക്താവ് രണ്‍ദീപ് സുര്‍ജേവാലയും പട്ടികയിലുണ്ട്.17 സിറ്റിങ്ങ് എം.എല്‍.എ മാരിൽ 16 പേരും പട്ടികയിൽ ഇടം നേടി. ഇന്നും നാളെയുമായി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കും.

രൂക്ഷമായ നേതൃതർക്കത്തിനും അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ വരെ എത്തിയ മുൻ പി.സി.സി അധ്യക്ഷൻ അശോക് തൻവാറിന്റെ പ്രതിഷേധത്തിനും ഇടയാണ് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള 84 സ്ഥാനാർത്ഥികളുടെ പട്ടിക ഇറങ്ങിയിരിക്കുന്നത്. സിറ്റിങ്ങ് എം.എൽ.എമാരിൽ ഹാൻ സിയിൽ നിന്നുള്ള രേണുക വൈഷ്ണോയി ഒഴികെയുള്ള 16 പേർക്കം സീറ്റുണ്ട്.

മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ ഗാർഹി സാംപ്ല കിലോയിയിലും എ.ഐ.സി.സി വക്താവ് രൺദീപ് സുർ ജെ വാല കൈത്താലിലും ഡോ. ഷംസുദ്ദീൻ സൊഹ്നയിലും ജനവിധി തേടും. മുൻ മുഖ്യമന്ത്രി ബജൻ ലാലിന്റെ മക്കളായ ചന്ദ്രമോഹന് പഞ്ച കുലയിലും കുൽദീപ് വൈഷ്ണോയിക്ക് അംപൂരിലും സീറ്റ് നൽകിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ബാൻസി ലാലിന്റെ മകൻ രൺവീർ മഹീന്ദ്രയും മരുമകൾ കിരൺ ചൗധരിയും യഥാക്രമം ബാദ്ര, തോഷം സീറ്റുകളിൽ മത്സരിക്കും.

പട്ടികയിൽ ഇല്ലാത്ത അശോക് തൽവാറിന്റെ തുടർ നടപടി എന്താകും എന്ന ആശങ്ക ഹൈക്കമാൻഡിനുണ്ട്. 5 കോടിക്ക് സൊഹ്ന സീറ്റ് അടക്കം ഹൈക്കമാൻഡ് അടുപ്പക്കാർക്ക് വിൽക്കുന്നു എന്നാണ് തൽവാറിന്റെ ആരോപണം. മൂന്നുമാസത്തിനിടെ ആറുതവണ ബിജെപി തന്നെ സമീപിച്ചതായും തൻവാർ കൂട്ടിച്ചേർത്തിരുന്നു

90 ൽ ബി.ജെ.പി മുഴുവൻ സീറ്റിലേക്കും ഐ.എന്‍.എല്‍.ഡി 64ഉം ബി.എസ്.പി 41 ഉം ജെ.ജെ.പി 15ഉം സീറ്റിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.\