LiveTV

Live

National

ഗോഡ്‌സെ ഗാന്ധിജിയെ കൊന്നു, ഇന്നത്തെ ഗോഡ്‌സെമാർ രാജ്യത്തെ കൊല്ലുന്നു: ഉവൈസി 

ഇപ്പോഴത്തെ സർക്കാർ ഗോഡ്‌സെയെ ഹീറോ ആയി കാണുന്നവരാണ്. ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചു. ഇന്നത്തെ ഗോഡ്‌സെ ഗാന്ധിയുടെ ഹിന്ദുസ്ഥാനെ തീർത്തുകൊണ്ടിരിക്കുകയാണ്.

ഗോഡ്‌സെ ഗാന്ധിജിയെ കൊന്നു, ഇന്നത്തെ ഗോഡ്‌സെമാർ രാജ്യത്തെ കൊല്ലുന്നു: ഉവൈസി 

മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ മനസ്സിൽ സൂക്ഷിക്കുന്നവരാണ് രാജ്യം ഭരിക്കുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ബി.ജെ.പി ഗോഡ്‌സെയെ ഹീറോ ആയി കാണുന്നവരാണെന്നും വിവിധ മതങ്ങളിൽപ്പെട്ട മതേതര വിശ്വാസികളിലാണ് രാജ്യത്തിന്റെ ഭാവിപ്രതീക്ഷയെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ പ്രസംഗിക്കവെ ഉവൈസി പറഞ്ഞു.

'നാം മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുകയാണ്. ബി.ജെ.പി സർക്കാറിന് ഗാന്ധിജി വാക്കിൽ മാത്രമേയുള്ളൂ, മനസ്സിൽ ഗോഡ്‌സെയാണ്. ഇപ്പോഴത്തെ സർക്കാർ ഗോഡ്‌സെയെ ഹീറോ ആയി കാണുന്നവരാണ്. ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചു. ഇന്നത്തെ ഗോഡ്‌സെ ഗാന്ധിയുടെ ഹിന്ദുസ്ഥാനെ തീർത്തുകൊണ്ടിരിക്കുകയാണ്. ഗാന്ധിജിയെ ബഹുമാനിക്കുന്നവരോട് എനിക്ക് ആവശ്യപ്പെടാനുള്ളത് ഈ രാജ്യത്തെ രക്ഷിക്കൂ എന്നാണ്...' - ഉവൈസി പറഞ്ഞു.

ഒക്ടോബർ 21 ന് നടക്കുന്ന മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എ.ഐ.എം.ഐ.എം സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഉവൈസി അഭ്യർത്ഥിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി ഇംതിയാസ് ജലീൽ ജയിച്ചത് മതേതരവിശ്വാസികളായ മുസ്ലിംകളുടെയും ബുദ്ധിസ്റ്റുകളുടെയും ദളിതുകളുടെയും ഹിന്ദുക്കളുടെയും പിന്തുണ കൊണ്ടാണ്. - ഉവൈസി പറഞ്ഞു.