LiveTV

Live

National

പാകിസ്താന്റെ ആവശ്യം തള്ളി; ഹൈദരാബാദ് നൈസാമിന്റെ സ്വത്ത് ഇന്ത്യക്ക്‌ 

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോടതിയാണ് ഇന്ത്യക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്

പാകിസ്താന്റെ ആവശ്യം തള്ളി; ഹൈദരാബാദ് നൈസാമിന്റെ സ്വത്ത് ഇന്ത്യക്ക്‌ 

ഹൈദരാബാദ് നൈസാം ലണ്ടന്‍ ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ അവകാശ തര്‍ക്കം സംബന്ധിച്ച കേസില്‍ ഇന്ത്യക്ക് അനുകൂലമായി വിധി. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈകോടതിയാണ് ഇന്ത്യക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും നേതൃത്വത്തില്‍ ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് നൈസാമിന്റെ ധനമന്ത്രി വന്‍ തുക ബ്രിട്ടനിലെ ബാങ്കില്‍ നിക്ഷേപിച്ചത്. ലണ്ടനിലെ പാക് ഹൈക്കമീഷണറായിരുന്ന ഹബീബ് ഇബ്രാഹിമിന്റെ പേരിലായിരുന്നു പണം കൈമാറിയത്. ഇതിനെ ചുവടുപിടിച്ചാണ് പാകിസ്താന്‍ പണത്തിന് അവകാശവാദം ഉന്നയിച്ചത്. 70 വര്‍ഷത്തോളം പഴക്കമുള്ള കേസാണിത്. ലണ്ടനിലെ നാഷണല്‍ വെസ്റ്റ്മിനിസ്റ്റര്‍ ബാങ്കിലാണ് നിലവില്‍ നൈസാമിന്റെ സ്വത്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്. നൈസാമിന്റെ നിലവിലെ പിന്‍ഗാമി ഇന്ത്യക്ക് അനുകൂലമായതോടെയാണ് കേസില്‍ ഇന്ത്യ വിജയിച്ചത്.

1948ല്‍ ഒരു മില്യണ്‍ യൂറോയാണ് നൈസാം ബാങ്കില്‍ നിക്ഷേപിച്ചത്. ഇന്ന് അതിന്റെ മൂല്യം ഏകദേശം 35 മില്യണ്‍ യൂറോ ആയാണ് നിശ്ചയിച്ചത്. ഇന്ത്യയും നൈസാമിന്റെ പിന്തുടര്‍ച്ചക്കാരുമാണ് പാകിസ്താനെതിരായ കേസിലെ കക്ഷികള്‍.