LiveTV

Live

National

ചിന്മയാനന്ദിന് യോഗി സര്‍ക്കാറിന്റെ പിന്തുണ; പ്രിയങ്കാഗാന്ധി

ലൈംഗിക വേഴ്ചയ്ക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന കുറ്റമാണ് നിയമ വിദ്യാര്‍ഥിനിയുടെ കേസില്‍ ചിന്മയാനന്ദിനെതിരെ ചുമത്തിയിട്ടുള്ളത്.

ചിന്മയാനന്ദിന് യോഗി സര്‍ക്കാറിന്റെ പിന്തുണ; പ്രിയങ്കാഗാന്ധി

ബലാത്സംഗ ആരോപണം ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിന് ഉത്തര്‍പ്രദേശില്‍ സംരക്ഷണം ലഭിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ചിന്മയാനന്ദിനെതിരെ ബലാത്സംഗ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഷാജഹാന്‍പൂര്‍ സംഭവത്തില്‍ ആരോപണ വിധേയനെതിരെ ബലാത്സംഗക്കേസ് എടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെ തിരെ നിരന്തരം അതിക്രമങ്ങള്‍ നടക്കുകയും ബലാത്സംഗം ചെയ്യുന്നവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു എന്ന് പ്രിയങ്ക പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം. ലൈംഗിക വേഴ്ചയ്ക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന കുറ്റമാണ് നിയമ വിദ്യാര്‍ഥിനിയുടെ കേസില്‍ ചിന്മയാനന്ദിനെതിരെ ചുമത്തിയിട്ടുള്ളത്.