LiveTV

Live

National

പാന്‍ മസാല നിരോധിച്ച് രാജസ്ഥാന്‍

പാന്‍ മസാലകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് അനുവദിക്കില്ല

പാന്‍ മസാല നിരോധിച്ച് രാജസ്ഥാന്‍

പാന്‍ മസാലയുടെ വില്പകന രാജസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു. മഗ്‌നീഷ്യം കാര്‍ബോണേറ്റ്, നിക്കോട്ടിന്‍, ടുബാക്കോ, മിനറല്‍ ഓയില്‍, സുപാരി എന്നിവയടങ്ങിയ പാന്‍ മസാല ഉത്പന്നങ്ങള്‍ക്കാണ് നിരോധനം. പാന്‍ മസാലകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്ത് അനുവദിക്കില്ല.

നിരോധനം ഒക്ടോബര്‍ 2 മുതല്‍ പ്രാബല്യത്തില്‍ വന്നു. പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ നിയമപ്രകാരമാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. യുവാക്കള്‍ക്കിടയിലെ ആസക്തി തടയാന്‍ നിരോധനത്തിന് കഴിയുമെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ്മ പറഞ്ഞു.