LiveTV

Live

National

‘അന്ന് ആർ.എസ്.എസ് ആസ്ഥാനത്തെ ഓരോ മുഖവും ആഹ്ലാദപൂരിതമായി ഞാൻ കണ്ടു’

...അങ്ങനെയിരിക്കെയാണ് ഏകദേശം ആറര, ഏഴ് മണിയായപ്പോൾ ഓഫീസിലെ ഫോൺ മുഴങ്ങുന്നത്.

‘അന്ന് ആർ.എസ്.എസ് ആസ്ഥാനത്തെ ഓരോ മുഖവും ആഹ്ലാദപൂരിതമായി ഞാൻ കണ്ടു’

ഗാന്ധി വധത്തിന് പിന്നാലെ ആർ.എസ്.എസ് ആസ്ഥാനത്ത് ആഹ്ലാദാരവങ്ങൾ മുഴക്കുന്ന പ്രവർത്തകരെ കണ്ടത് തന്നെ ഞെട്ടിച്ചു കളഞ്ഞെന്ന് മുൻ പി.ടി.ഐ മാധ്യമപ്രവർത്തകൻ വാൾടർ ആൽഫ്രഡ്. ഗാന്ധി പിറന്ന് 150 വർഷങ്ങൾക്കിപ്പുറം, ഗാന്ധി വധം നടന്ന ആ ദിവസത്തെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഓർമ്മകൾ പി.ടി.ഐയോട് പങ്കുവെക്കുന്നതിനിടെയാണ് ആല്‍ഫ്രഡ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അന്ന് ആർ.എസ്.എസ് ആസ്ഥാനത്തെ ഓരോ മുഖവും ആഹ്ലാദപൂരിതമായി ഞാൻ കണ്ടു’

ഗാന്ധി വധത്തിന്റെ അന്ന് നാഗ്പൂരിലുള്ള പി.ടി.ഐ ഓഫീസിലായിരുന്നു ആൽഫ്രഡ് ജോലി ചെയ്തിരുന്നത്. മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു, അന്ന് 1948 ജനുവരി മുപ്പതിന് സംഭവിച്ചതെന്ന് ആൽഫ്രഡ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:

1948 ജനുവരി 30 മടുപ്പുളവാക്കിയ ദിവസമായിരുന്നു. വെെകുന്നേരം വരെ ഏതാനും വാർത്തകൾ മാത്രമേ ഞാൻ ചെയ്തുള്ളു. അങ്ങനെയിരിക്കെയാണ് ഏകദേശം ആറര, ഏഴ് മണിയായപ്പോൾ ഓഫീസിലെ ഫോൺ മുഴങ്ങുന്നത്. അതെ, ഗാന്ധിജി കൊല്ലപ്പെട്ടിരിക്കുന്നു. സഹപ്രവർത്തകനായ പോങ്‍ക്ഷെയായിരുന്നു ഫോണിന്റെ അങ്ങേ തലക്കൽ. ഡല്‍ഹി ബിര്‍ളാ ഹൌസില്‍ വെച്ച് നാഥുറാം ഗോഡ്സെ ഗാന്ധിയെ മൂന്ന് തവണ വെടി വെച്ചു. വെെകീട്ടത്തെ പതിവ് പ്രാർഥനക്കായി പോകവെയാണ് ഗാന്ധിക്ക് വെടിയേറ്റത് എന്നായിരുന്നു ആദ്യ സന്ദേശം.

‘അന്ന് ആർ.എസ്.എസ് ആസ്ഥാനത്തെ ഓരോ മുഖവും ആഹ്ലാദപൂരിതമായി ഞാൻ കണ്ടു’

അൽപ്പ നേരം കൊണ്ട് തന്നെ ‍ഞാൻ മനസ്സാന്നിധ്യം വീണ്ടെടുത്തു. പോങ്‍ക്ഷേ അറിയിച്ചു തന്ന വിവരങ്ങൾ ഉടൻ തന്നെ ഞാൻ ടെെപ് ചെയ്യാൻ ആരംഭിച്ചു. ടെലിപ്രിന്റർ അടക്കമുള്ള സൗകര്യങ്ങളൊന്നുമില്ലാത്ത ഓഫീസായിരുന്നു അത്. അവിടെ ഉണ്ടായിരുന്ന രണ്ട് പ്യൂണുമാർ വാർത്ത ടെെപ്പ് ചെയ്ത കോപ്പികൾ സബ്സ്ക്രെെബേസിന് എത്തിച്ചു നൽകാൻ ഓടി നടന്നു.

ഗാന്ധി വധവുമായി ബന്ധപ്പെട്ട് വന്ന ഓരോ ഫോൺ കോളുകളും ഞാൻ തന്നെയായിരുന്നു അറ്റന്റ് ചെയ്തത്. എത്തിക്കൊണ്ടിരുന്ന വിവരങ്ങളെല്ലാം അപ്പപ്പോൾ അപ്ഡേറ്റ് ചെയ്ത്, പ്യൂണിന് നൽകി കൊണ്ടിരുന്നു. ഘാതകനായിരുന്ന ഗോഡ്സെയെ കുറിച്ചുള്ള വിവരങ്ങളും, ആർ.എസ്.എസുമായി അയാള്‍ക്കുമേല്‍ ആരോപിക്കുന്ന ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും ഞാന്‍ ശേഖരിക്കാൻ തുടങ്ങി.

‘അന്ന് ആർ.എസ്.എസ് ആസ്ഥാനത്തെ ഓരോ മുഖവും ആഹ്ലാദപൂരിതമായി ഞാൻ കണ്ടു’

അടുത്ത ദിവസം തന്നെ ഞാൻ ആർ.എസ്.എസിന്റെ നാഗ്പൂരിലുള്ള ആസ്ഥാനത്തേക്ക് പോയി. അവിടെ കണ്ട കാഴ്ച്ച എനിക്ക് വലിയ അമ്പരപ്പാണ് നല്‍കിയത്. അവിടെ എല്ലാവരും അത്യാഹ്ലാദത്തോടെയിരിക്കുന്നു. ആർക്കും തങ്ങളുടെ മനസ്സിനെ ഒളിപ്പിച്ച് വെക്കാൻ കഴിഞ്ഞിരുന്നില്ല. ഗാന്ധിയെയും നെഹ്റവിനെയും വെറുക്കുന്നവരാണ് അവരെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അതിന്റെ പ്രതികരണം ഇത്തരത്തിലായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

മുതിർന്ന മാധ്യമപ്രവർത്തകനായ വാൾടർ ആൽഫ്രഡ്, 18ാം വയസ്സിൽ റോയിട്ടേഴസിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ മാസം തന്റെ നൂറാം ജന്മദിനം ആഘോഷിച്ച ആൽഫ്രഡ്, ഇപ്പോൾ മുംബെെയിൽ വിശ്രമ ജീവിതത്തിലാണ്.

വിവര്‍ത്തനം: സുഹെെല്‍ എടക്കര