LiveTV

Live

National

ഹരിയാനയിലെ ഗ്രൂപ്പ് പോര്; സോണിയയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം

റോബര്‍ട്ട് വദ്രയെ അനുകൂലിക്കുന്നവര്‍ക്കാണ് സീറ്റുകള്‍ വില്‍ക്കുന്നത്. ഗാന്ധി കുടുംബം പാദസേവകരെയാണ് പിന്തുണയ്ക്കുന്നതെന്നും തന്‍വാര്‍ അനുകൂലികള്‍ ആരോപിച്ചു.

ഹരിയാനയിലെ ഗ്രൂപ്പ് പോര്; സോണിയയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം

ഹരിയാനയില്‍ തെരഞ്ഞെടുപ്പില്‍ ഉള്‍പാര്‍ട്ടി പോര് കോണ്‍ഗ്രസിനു തിരിച്ചടിയാകുന്നു. സീറ്റ് നല്‍കാത്തതിനെതിരെ ഹരിയാന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്കു പുറത്ത് വന്‍ പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിച്ചത്.

വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ തെരഞ്ഞെടുപ്പില്‍ അവഗണിച്ച് കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കാണ് സീറ്റുകള്‍ നല്‍കുന്നത്. സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടുപ്പക്കാര്‍ക്ക് സീറ്റുകള്‍ വില്‍ക്കുകയാണ്. റോബര്‍ട്ട് വദ്രയെ അനുകൂലിക്കുന്നവര്‍ക്കാണ് സീറ്റുകള്‍ വില്‍ക്കുന്നത്. ഗാന്ധി കുടുംബം പാദസേവകരെയാണ് പിന്തുണയ്ക്കുന്നതെന്നും തന്‍വാര്‍ അനുകൂലികള്‍ ആരോപിച്ചു. സോഹ്‌ന സീറ്റ് അഞ്ചുകോടി രൂപക്ക് കോണ്‍ഗ്രസ് വിറ്റുവെന്നും അദ്ദേഹം ആരോപിച്ചു. തന്‍വാര്‍ അനുകൂലികളായ നൂറുകണക്കിനു പേരാണ് പ്രതിഷേധവുമായി സോണിയയുടെ വസതിക്കു പുറത്തെത്തിയത്. അതേസമയം, പ്രതിഷേധത്തേക്കുറിച്ചോ തവന്‍വാറിന്റ ആരോപണങ്ങളേക്കുറിച്ചോ തുടര്‍നടപടികളേക്കുറിച്ചോ കോണ്‍ഗ്രസ് ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ പ്രതികരിച്ചിട്ടില്ല.

ഹരിയാനയിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അടുത്തിടെയാണ് അശോക് തന്‍വാറിനെ പി.സി.സി അധ്യക്ഷപദവിയില്‍ നിന്നും സോണിയ ഗാന്ധി മാറ്റി കുമാരി ഷെല്‍ജിയെ നിയമിക്കുകയായിരുന്നു. തന്വചറിന്റെ എതിരാളിയായ ഭൂപീന്ദര്‍ സിങ് ഹൂഢയെ നിയമസഭാകക്ഷി നേതാവായി നിയമിക്കുകയും ചെയ്തിരുന്നു.