LiveTV

Live

National

“അമേരിക്കയില്‍ പോലും പ്രളയമുണ്ടായിട്ടില്ലേ?” മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കറി നിതീഷ് കുമാര്‍

കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയത്തില്‍ ബിഹാറിലെ പല ഭാഗങ്ങളും മുങ്ങിയിരിക്കുകയാണ്.

“അമേരിക്കയില്‍ പോലും പ്രളയമുണ്ടായിട്ടില്ലേ?” മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കറി നിതീഷ് കുമാര്‍

കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കറി ബിഹാര്‍‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രളയം ലോകത്ത് പലയിടത്തുമുണ്ടെന്നും അമേരിക്കയില്‍ പോലുമുണ്ടെന്നുമായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴാണ് ബിഹാര്‍ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കറിയത്.

''രാജ്യത്ത് എവിടെയൊക്കൊ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട? ലോകത്ത് എവിടെയൊക്കെയുണ്ട്? പറ്റ്‌നയില്‍ മാത്രമാണോ വെള്ളപ്പൊക്കം? അമേരിക്കയില്‍ എന്താണുണ്ടായത്? '' നിതീഷ് കുമാര്‍ ചോദിച്ചു.

ചൊവ്വാഴ്ച വെള്ളപ്പൊക്കം ബാധിച്ച നിരവധി പ്രദേശങ്ങള്‍ നിതീഷ് കുമാര്‍ സന്ദര്ശിചച്ചിരുന്നു. ചില പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ വൈകാരികമായാണ് മുഖ്യമന്ത്രിയോടു പ്രതികരിച്ചത്. സകലതും നഷ്ടമായ ചിലര്‍ ക്ഷോഭത്തോടെയും മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇതിനു പിന്നാലെയായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ഊഴം.

കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയത്തില്‍ ബിഹാറിലെ പല ഭാഗങ്ങളും മുങ്ങിയിരിക്കുകയാണ്. തലസ്ഥാനമായ പറ്റ്‌നയിലാണ് ദുരിതം കൂടുതല്‍ അനുഭവപ്പെട്ടത്.