LiveTV

Live

National

മോദിയുടെ പരിപാടിക്ക് ലൈവില്ല; ഉദ്യോഗസ്ഥക്ക് സസ്‍പെന്‍ഷന്‍

മോദിയുടെ പരിപാടിക്ക് ലൈവില്ല; ഉദ്യോഗസ്ഥക്ക് സസ്‍പെന്‍ഷന്‍

തമിഴ് നാട്ടില്‍ ചെന്നൈ ഐ.ഐ.ടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് ദൂരദര്‍ശനിലെ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിക്കെതിരെയാണ് നടപടി.

സെന്‍ട്രല്‍ സിവില്‍ സര്‍വീസ് നിയമത്തിലെ ചട്ടം 10 പ്രകാരം ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് നടപടിയെടുത്ത് ഉത്തരവിറക്കിയത്. അച്ചടക്കനടപടി നിലവിലിരിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചെന്നൈ ആസ്ഥാനത്തിന് പുറത്ത് പോകാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്‌. ഇന്നലെയാണ് ദൂരദര്‍ശന്‍ സി.ഇ.ഒ ശശി ശേഖര്‍ വെമ്പട്ടി ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍ എന്ന് ഇത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തമല്ല.

മോദിയുടെ പരിപാടിക്ക് ലൈവില്ല; ഉദ്യോഗസ്ഥക്ക് സസ്‍പെന്‍ഷന്‍

രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ചെന്നൈയിലെ ആദ്യ പൊതു പരിപാടിയായിരുന്നു സെപ്തംബര്‍ മുപ്പതിന് ചെന്നൈ ഐ.ഐ.ടിയില്‍ നടന്ന ബിരുദദാന ചടങ്ങ്. ഇതിനൊപ്പം സിങ്കപ്പൂര്‍ഇന്ത്യ 'ഹാക്കത്തണ്‍2019' മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു.