LiveTV

Live

National

ചിന്‍മയാനന്ദ് ആശുപത്രി വിട്ടു; ആരോഗ്യപ്രശ്നങ്ങളുമായി വീണ്ടും രംഗത്ത്

ഉത്തർപ്രദേശ് ഷാജഹാൽപൂരിലെ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ചിൻമയാനന്ദ് പൊലീസ് പിടിയിലാവുന്നത്.

ചിന്‍മയാനന്ദ് ആശുപത്രി വിട്ടു; ആരോഗ്യപ്രശ്നങ്ങളുമായി വീണ്ടും രംഗത്ത്

ഷാജഹാൻപൂർ പീഡനക്കേസിൽ കുറ്റാരോപിതനായ മുൻ ബി.ജെ.പി കേന്ദ്രമന്ത്രി ചിൻമയാനന്ദ് ആരോഗ്യപ്രശ്നങ്ങളുമായി വീണ്ടും രംഗത്ത്. ദേഹസ്വസ്ഥതയെ തുടർന്ന് ലക്നൗ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ചിൻമയാനന്ദ്, അവിടെ നിന്നും ഡിസ്ചാർജായതിന് പിറകെയാണ് കണ്ണിന് തകരാറുണ്ടെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിയിലേക്ക് എത്തിയത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിയിൽ അഡ്മിറ്റാക്കിയില്ല.

ഉത്തർപ്രദേശ് ഷാജഹാൽപൂരിലെ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ചിൻമയാനന്ദ് പൊലീസ് പിടിയിലാവുന്നത്. എന്നാൽ സെപ്തംബർ 23 മുതൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാഡുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിറ്റാവുകയായിരുന്നു മുൻ കേന്ദ്രമന്ത്രി. ഇന്നലെയാണ് ഇവിടെ നിന്ന് ഡിസ്ചാർജ് ആയത്. ചിൻമയാനന്ദിന്റെ ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്ന് ഷാജഹാൻപൂർ ജയിൽ സൂപ്രണ്ട് അറിയിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

മൂന്ന് തവണ ബി.ജെ.പി നിയമസഭാംഗമായ ചിൻമയാനന്ദ്, സെപ്റ്റംബർ 20 ന് അറസ്റ്റിലായ ശേഷം ആദ്യ മൂന്ന് ദിവസം മാത്രമാണ് ഷാജഹാൻപൂർ ജയിലിൽ കഴിഞ്ഞത്. തുടര്‍ന്ന് ചിൻമയാനന്ദിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചിന്മയാനന്ദിന്റെ കോളജിലെ നിയമ വിദ്യാര്‍ഥിനിയായിരുന്ന പെൺകുട്ടിയാണ് പീഡന പരാതിയുമായി രംഗത്തെത്തിയത്. തന്നെ ഒരുവര്‍ഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.