LiveTV

Live

National

ഒടുവില്‍ റിത വിട പറഞ്ഞു

1960 ഡിസംബർ 12ന് ജനിച്ച ചിമ്പൻസിയെ 1990ലാണ് ഡൽഹിയിലേക്ക് കൊണ്ടുവരുന്നത്.

ഒടുവില്‍ റിത വിട പറഞ്ഞു

ഇന്ത്യയിലെ പ്രായം കൂടിയ ചിമ്പാൻസി ‘റിത’ വിട പറഞ്ഞു. ഡൽഹി മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന ചിമ്പാൻസി അതിന്റെ 59ാം വയസ്സിലാണ് ജീവനറ്റത്.

കഴിഞ്ഞ രണ്ട് മാസമായി രോഗബാധിതയായിരുന്ന റിതക്ക് ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാ‍ൻ സാധിച്ചിരുന്നുള്ളൂ എന്ന് ഡല്‍ഹി മൃഗശാല അധികൃതർ പറഞ്ഞു.

1960 ഡിസംബർ 12ന് ജനിച്ച ചിമ്പൻസിയെ 1990ലാണ് ഡൽഹിയിലേക്ക് കൊണ്ടുവരുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ ചിമ്പാൻസിയെന്ന് കരുതപ്പെടുന്ന റിത, ലിംക ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട്. 50 വയസ്സാണ് ചിമ്പാൻസികളുടെ ശരാശരി ആയുർദെെർഘ്യം.