LiveTV

Live

National

ഹരിയാനയില്‍ ബബിത ഫൊഗാട്ടും യോഗേശ്വര്‍ ദത്തും ബി.ജെ.പി സ്ഥാനാര്‍ഥികള്‍

ദാദ്രിയിൽ നിന്നാണ് ‘ദംഗൽ’ താരം നിയമസഭയിലേക്ക് മത്സരിക്കുന്നത്.

ഹരിയാനയില്‍ ബബിത ഫൊഗാട്ടും യോഗേശ്വര്‍ ദത്തും ബി.ജെ.പി സ്ഥാനാര്‍ഥികള്‍

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബി.ജെ.പി. റസ്‍ലിങ് ഒളിമ്പിക് മെഡലിസ്റ്റ് യോഗേശ്വർ ദത്തും ദേശീയ റസലിങ് താരം ബബിത ഫൊഗാട്ടും 78 അംഗ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയപ്പോൾ, 7 എം.എൽ.എമാർ പുറത്തായി. ഒക്ടോബർ 21നാണ് 90 അംഗ ഹരിയാന നിയമസഭാ സീറ്റുകളിലേക്കുള്ള തെഞ്ഞെടുപ്പ്.

ബറൗഡയിൽ നിന്നുള്ള സ്ഥാനാർഥിയായാണ് യോഗേശ്വർ ദത്ത് ജനവിധി തേടുന്നത്. ദാദ്രിയിൽ നിന്നാണ് ‘ദംഗൽ’ താരം നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഒരിക്കൽ കൂടി കർണാലിൽ നിന്നും ജനവിധി തേടും. തൊഹാനയിൽ നിന്നുള്ള മത്സരാർഥിയായി ബി.ജെ.പി അധ്യക്ഷൻ സുഭാഷ് ബരാല സ്ഥാനാർഥി പട്ടികയിലുണ്ട്.

2014 തെരഞ്ഞെടുപ്പിൽ 47 സീറ്റുകളാണ് ബി.ജെ.പി ഹരിയാനയിൽ നേടിയത്. 19 സീറ്റുകളിൽ നാഷനൽ ലോക്ദൾ വിജയിച്ചപ്പോൾ, 15 സീറ്റാണ് കോൺഗ്രസ് നേടിയത്. സ്വതന്ത്രരും, പ്രാദേശിക പാർട്ടികളുമാണ് ബാക്കിയുള്ള സീറ്റുകളിൽ ജയിച്ചത്.

എൻ.ആർ.സി ഉൾപ്പടെയുള്ളവ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി ഹരിയാനയിൽ പ്രചാരണം നടത്തുന്നത്. അസമിന് സമാനമായി ഹരിയാനയിലും പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഖട്ടർ നേരത്തെ പറഞ്ഞിരുന്നു.