LiveTV

Live

National

ഹരിയാനയില്‍ മനോഹർലാല്‍ ഗട്ടറിനെതിരെ മത്സരിക്കാനൊരുങ്ങി തേജ് ബഹദൂര്‍

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മത്സരിക്കാനൊരുങ്ങിയിരുന്നു തേജ് ബഹദൂർ യാദവ്

ഹരിയാനയില്‍ മനോഹർലാല്‍ ഗട്ടറിനെതിരെ മത്സരിക്കാനൊരുങ്ങി തേജ് ബഹദൂര്‍

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഗട്ടറിനെതിരെ മത്സരിക്കാനൊരുങ്ങി സുപ്രസിദ്ധ ബി.എസ്.എഫ് സെെനികന്‍ തേജ് ബഹദൂര്‍ യാദവ്. സൈനികർക്ക് മോശം ഭക്ഷണം നൽകിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന്, അതിർത്തി സുരക്ഷാ സേനയില്‍ നിന്ന് തേജ് ബഹദൂർ യാദവിനെ പിരിച്ചു വിട്ടത് നേരത്തെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനൊരുങ്ങിയിരുന്നു തേജ് ബഹദൂർ യാദവ്. ഒക്ടോബർ 21ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മനോഹർ ലാല്‍
ഗട്ടറിനെതിരെ മത്സരിക്കുമെന്ന് തിങ്കളാഴ്ച്ചയാണ് തേജ് ബഹദൂര്‍ പ്രഖ്യാപിച്ചത്. പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ ലോക്ദളിൽ നിന്നും പിരിഞ്ഞു പോയ ദുഷ്യന്ത് ചൗത്താല രൂപീകരിച്ച ജനനായക് ജനതാ പാർട്ടിയിൽ (JJP) ഞായറാഴ്ച്ചയാണ് യാദവ് ചേർന്നത്.

സംസ്ഥാനത്ത് തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് ആരോപിച്ച അദ്ദേഹം കർണാൽ ലോകസഭാ മണ്ഡലത്തിൽ നിന്നാണ് ഗട്ടറിനെതിരെ മത്സരിക്കുന്നത്. നേരത്തെ, വരാണസിയില്‍ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാനൊരുങ്ങിയ യാദവിന്റെ നാമ നിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയായിരുന്നു.