LiveTV

Live

National

വര്‍ഗീയ ഉള്ളടക്കമുള്ള എന്‍.ആര്‍.സിയെ ബഹിഷ്കരിക്കണം; കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്

ന്യൂനപക്ഷങ്ങളടക്കമുള്ള വിഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ഭയം ഇല്ലാതാക്കാനാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ പറഞ്ഞു

 വര്‍ഗീയ ഉള്ളടക്കമുള്ള എന്‍.ആര്‍.സിയെ ബഹിഷ്കരിക്കണം; കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മനുഷ്യാവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങളടക്കമുള്ള വിഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ഭയം ഇല്ലാതാക്കാനാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ പറഞ്ഞു. വര്‍ഗീയ ഉള്ളടക്കമുള്ള എന്‍.ആര്‍.സിയെ ബഹിഷ്കരിക്കുകയാണ് ചെയ്യേണ്ടതെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.

ഭയരഹിതമായി ജീവിക്കുക. ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ മനുഷ്യാവകാശ സമ്മേളനം. രാജ്യത്ത് ഭയം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടുവന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ പറ‍ഞ്ഞു.

കശ്മീരിന്റെ പ്രത്യേക അധികാരം, ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍, എന്‍.ഐ.എ, യു.എ.പി.എ നിയമഭേദഗതികളെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയായി. വര്‍ഗീയ ഉള്ളടക്കമുള്ള എന്‍.ആര്‍.സിയെ ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി അനീസ് അഹ്മദ് പറഞ്ഞു,

ഡല്‍ഹിയിലെ ഇന്ദിരഗാന്ധി സ്റ്റേഡിയത്തിലൊരുക്കിയ പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് പുറമെ ഡല്‍ഹി ഫത്തേപൂരി ജുമാമസ്ജിദ് ഷാഹിഇമാം ഡോ.മുഫ്തി മുക്കര്‍റം അഹ്മദ്, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വക്താവ് ഖലീലുര്‍റഹ്മാന്‍ സജ്ജാദ്, വിവിധ മതവിഭാഗത്തിലെ പ്രതിനിധികള്‍ എന്നിവര്‍ സദസിനെ അഭിസംബോധന ചെയ്തു.