LiveTV

Live

National

കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിങിന് പാകിസ്താന്റെ ക്ഷണം

കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിങിന് പാകിസ്താന്റെ ക്ഷണം

കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍സിംഗിന് പാകിസ്താന്റെ ക്ഷണം. നവംബര്‍ 9ന് ഇന്ത്യയില്‍ നിന്നുള്ള സിഖ് മത വിശ്വാസികള്‍ക്കായി ഇടനാഴി തുറന്നു കൊടുക്കുന്ന ചടങ്ങ് ആഘോഷപൂര്‍വ്വമായി നടത്താനാണ് പാകിസ്താന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിക്കില്ലെന്നാണ് പാകിസ്ഥാന്റെ പുതിയ നീക്കം വ്യക്തമാക്കുന്നത്.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനും ചടങ്ങിലേക്ക് ക്ഷണമുണ്ട്. സിഖുമത വിശ്വാസി കൂടിയായ ഡോ. മന്‍മോഹന്‍ സിംഗിനോടുള്ള ഇഷ്ടവും ബഹുമാനവുമാണ് അദ്ദേഹത്തെ ക്ഷണിക്കാന്‍ കാരണമെന്നും ഖുറൈശി വ്യക്തമാക്കി.

അതിര്‍ത്തി രേഖയുടെ മറുപുറത്ത് സ്ഥിതി ചെയ്യുന്ന സിഖ് ദേവാലയമായ കര്‍ത്താര്‍പൂര്‍ സാഹിബിലേക്ക് വിസയുടെ ആവശ്യമില്ലാതെ തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാന്‍ വഴിയാരുങ്ങുന്നതാണ് 4.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഇടനാഴി. വാജ്‌പേയിയുടെ കാലത്ത് മുന്നോട്ടുവെച്ച പദ്ധതിയുടെ നിര്‍മ്മാണം 2018ലാണ് ആരംഭിച്ചത്.