LiveTV

Live

National

ബില്‍ക്കീസ് ബാനുവിന്റെ നഷ്ടപരിഹാരത്തുകയായ 50 ലക്ഷം രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുക്കണം; ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി 

ഉത്തരവ് നടപ്പാക്കാമെന്ന് സോളിസിറ്റർ ജവറൽ തുഷാർ മെഹ്തയുടെ കോടതിയെ അറിയിച്ചു

ബില്‍ക്കീസ് ബാനുവിന്റെ നഷ്ടപരിഹാരത്തുകയായ 50 ലക്ഷം രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുക്കണം; ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി 

2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനു നല്‍കിയ ഹരജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിം കോടതിയുടെ അന്ത്യശാസനം.

‌ബില്‍ക്കിസ് ബാനുവിന് സർക്കാർ ജോലിയും 50 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണമെന്ന വിധി രണ്ടാഴ്ചക്കുള്ളിൽ നടപ്പാക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാമെന്ന് സോളിസിറ്റർ ജവറൽ തുഷാർ മെഹ്തയുടെ കോടതിയെ അറിയിച്ചു.

നഷ്ടപരിഹാര തുക 2 ആഴ്ചക്കുള്ളില്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ സുപ്രിം കോടതി ഉത്തരവിട്ടത്. 2002 മാർച്ചിലായിരുന്നു ബിൽക്കിസ് ബാനു ബലാത്സംഗം ചെയ്യപ്പെട്ടത്. ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.