LiveTV

Live

National

രോഗം മാറാന്‍ രണ്ടര വയസുകാരിയെ പിതാവ് പുഴയിലെറിഞ്ഞു

ദൈവം പറഞ്ഞതുകൊണ്ടാണ് മകളെ പുഴയില്‍ ഒഴുക്കിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്

 രോഗം മാറാന്‍ രണ്ടര വയസുകാരിയെ പിതാവ് പുഴയിലെറിഞ്ഞു

രോഗം മാറാനാണെന്ന കാരണം പറഞ്ഞ് രണ്ടര വയസുകാരിയായ മകളെ പിതാവ് പുഴയിലൊഴുക്കി. ദൈവം പറഞ്ഞതുകൊണ്ടാണ് മകളെ പുഴയില്‍ ഒഴുക്കിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.

അസ്സമിലെ ബക്‌സ ജില്ലയിലെ ലഹാപാര ജില്ലയില്‍ സെപ്തംബര്‍ 27നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പിതാവായ ബീര്‍ബല്‍ ബോഡോ(35)യാണ് മകളെ പുഴയിലെറിഞ്ഞെു കൊന്നത്. ദീര്‍ഘനാളായി രോഗബാധിതനായ ബീര്‍ബല്‍ ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ക്രൂരകൃത്യം ചെയ്തത്. ബീര്‍ബലിന്റെ രോഗം മാറണമെങ്കില്‍ മകളെ പുഴയിലെറിയണമെന്നായിരുന്നു മന്ത്രവാദി നിര്‍ദ്ദേശിച്ചത്. ഇതുപ്രകാരം മകളെയും കൊണ്ട് നടക്കാനിറങ്ങിയ ബീര്‍ബല്‍ കുട്ടിയെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തെക്കുറിച്ചറിഞ്ഞ കുട്ടിയുടെ മാതാവ് ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് കുട്ടിയുടെ മാതാവ് കൌര്‍ഭ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബീര്‍ബലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മന്ത്രവാദികളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തമ്‍ലുപുര്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.