LiveTV

Live

National

ഉന്നാവോ ബലാത്സംഗം: സെംഗറിന്‍റെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിളിനോട് ആവശ്യപ്പെട്ട് കോടതി

ബലാലത്സംഗം ചെയ്യപ്പെടുന്ന സമയം മുൻ ബി.ജെ.പി എം‌.എൽ‌.എ കുൽദീപ് സിംഗ് സെംഗാര്‍ എവിടെയായിരുന്നു എന്നതിനെ സംബദ്ധിച്ച വിവങ്ങളാണ് ദില്ലി ഹൈക്കോടതി ആപ്പിള്‍ നോട് ആവശ്യപ്പെട്ടത്.

ഉന്നാവോ ബലാത്സംഗം: സെംഗറിന്‍റെ ലൊക്കേഷനെക്കുറിച്ചുള്ള  വിവരങ്ങൾ ആപ്പിളിനോട്  ആവശ്യപ്പെട്ട് കോടതി

ഉന്നാവോ പെണ്‍കുട്ടി ബലാലത്സംഗം ചെയ്യപ്പെടുന്ന സമയം മുൻ ബിജെപി എം‌എൽ‌എ കുൽദീപ് സിംഗ് സെംഗാര്‍ എവിടെയായിരുന്നു എന്നതിനെ സംബദ്ധിച്ച വിവരം കൈമാറാന്‍ ദില്ലി ഹൈക്കോടതി ആപ്പിളിനോട് ആവശ്യപ്പെട്ടു. സെംഗാറിന്‍റെ ലൊക്കേഷന്‍ സംബദ്ധിച്ച വിവരങ്ങള്‍ കൈമാറാനാണ് മൊബൈല്‍ കമ്പനിയോട് കോടതി നിര്‍ദ്ദേശിച്ചത്.

ആവശ്യമായ വിവരങ്ങൾ കണ്ടെത്താനും, ശേഖരിക്കാനും സ്ഥാപനം രണ്ടാഴ്ച സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജില്ലാ ജഡ്ജി ധർമേഷ് ശർമ ഒക്ടോബർ 9 വരെ ഐഫോൺ നിർമ്മാതാക്കള്‍ക്ക് സമയം നൽകിയതായി കേസുമായി ബന്ധപ്പെട്ട അഭിഭാഷകർ പറഞ്ഞു. ഡാറ്റയുടെ ലഭ്യത സംബന്ധിച്ച് കമ്പനി നിർദ്ദേശങ്ങൾ തേടേണ്ടതുണ്ടെന്ന് ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ അറിയിച്ചു. കാരണം, ഇപ്പോൾ ഡാറ്റ സംഭരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല, ഡാറ്റ ലഭ്യമാണെങ്കിൽ കോടതിയിൽ നൽകാവുന്ന ഫോർമാറ്റിനെക്കുറിച്ച് അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും കമ്പനി അഭിഭാഷകൻ പറഞ്ഞു. സിസ്റ്റം അനലിസ്റ്റിൽ നിന്നോ കമ്പനിയുടെ അംഗീകൃത പദവിയിലുള്ളവരില്‍ നിന്നോ സർട്ടിഫിക്കറ്റ് അടങ്ങിയ സത്യവാങ്മൂലത്തിനൊപ്പം ഡാറ്റ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2017ല്‍ കുല്‍ദീപ് ബലാല്‍സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവം പുറത്തറിഞ്ഞതിനു ശേഷം ദുരൂഹമായ സാഹചര്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ വാഹനാപകടവും നടന്നിരുന്നു.