LiveTV

Live

National

10 വയസുകാരന്‍റെ മരണം; മന്ത്രവാദി  അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് അൽപന ബിബി എന്ന മന്ത്രവാദിനിയെ പൊലീസ് അറസ്റ്റ് ചെയ്തു

10 വയസുകാരന്‍റെ മരണം; മന്ത്രവാദി  അറസ്റ്റില്‍

പത്തു വയസുകാരന്‍റെ മരണവുമായി ബന്ധപ്പെട്ട് മന്ത്രവാദിയെ അറസ്റ്റ് ചെയ്തു. ബംഗാളിലെ നാദിയയിൽ ആണ് സംഭവം. മന്ത്രവാദിയുടെ അടുക്കല്‍ ചികിത്സക്കായെത്തിച്ച കുട്ടികളെ മാതാപിതാക്കള്‍ അവിടെ നിര്‍ത്തിയിട്ട് പോകുകയായിരുന്നു. മന്ത്രവാദി നടത്തിയ പ്രയോഗങ്ങളാണു കുട്ടിയുടെ മരണത്തിലേക്കു നയിച്ചതെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

അർഫിനയുടെ മകൻ ജാൻ നബി ഷെയ്ക്കാണ് മരണപ്പെട്ടത്. മറ്റൊരു മകൻ ആറു വയസ്സുള്ള ജഹാഗീംർ ഷെയ്ക് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അൽപന ബിബി എന്ന മന്ത്രവാദിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇരുവരുടെയും അവസ്ഥയ്ക്കു കാരണം അൽപന ബിബിയുടെ മന്ത്രവാദ പ്രയോഗങ്ങളാണെന്നാണു പരാതി.

ബംഗാളിലെ ന‌ങ്‌ലാ ഗ്രാമനിവാസികളായ അർഫിന ബിബി സെപ്റ്റംബർ 22 നാണ് ചികിത്സയ്ക്കായി കുട്ടികളെ അൽപന ബിബിയു യുടെ അടുത്തെത്തിച്ചത്. കുട്ടികളെ സന്ദർശിക്കാനായി സെപ്റ്റംബർ 25ന് വിണ്ടും അവിടെ എത്തിയപ്പോൾ അവരുടെ മുതുകത്തു പൊള്ളിയ പാടുകൾ കണ്ടു. ചൂട് എണ്ണ, നെയ്, മുളകുപൊടി എന്നിവ കുട്ടികളുടെ പുറത്ത് ഒഴിച്ചതാണ് കാരണമെന്ന് പൊലീസ് പറയുന്നു. കുട്ടികളെ തിരികെ ചോദിച്ചപ്പോള്‍ മന്ത്രവാദിനി പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു.
പണം എടുക്കാനായി വീട്ടിലേക്കു പോയി തിരികെ എത്തിയപ്പോൾ മക്കളെ തിരികെ നൽകി. തുടർന്ന് അർഫിന കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെയെത്തും മുൻപേ ജാൻ നബി മരണപ്പെട്ടിരുന്നുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.