LiveTV

Live

National

‘പ്ലാസ്റ്റിക് ബാങ്കു’മായി ആസാം; സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഇല്ലാതാക്കുക ലക്ഷ്യം

തെക്കൻ ആസാമിലെ ബരാക് താഴ്‌വരയിലെ ഹൈലകണ്ഡി മുനിസിപ്പൽ ബോർഡ് ആണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.

‘പ്ലാസ്റ്റിക് ബാങ്കു’മായി ആസാം; സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഇല്ലാതാക്കുക ലക്ഷ്യം

ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ‘പ്ലാസ്റ്റിക് ബാങ്ക്’ എന്ന പദ്ധതിയുമായി ആസ്സാം. തെക്കൻ ആസാമിലെ ബരാക് താഴ്‌വരയിലെ ഹൈലകണ്ഡി മുനിസിപ്പൽ ബോർഡ് ആണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നേരത്തെ തന്നെ ഹൈലകണ്ഡി ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. പൌരന്മാര്‍ക്ക് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് അവിടെ കൊണ്ടു വന്ന നിക്ഷേപിക്കാം. പ്ലാസ്റ്റിക് ബാങ്ക് ശേഖരിക്കുന്ന വസ്തുക്കൾ റീസൈക്ലിംഗിനായി സിമൻറ് ഫാക്ടറികളിലേക്ക് അയക്കുമെന്ന് ഡിസി അറിയിച്ചു.

ജനങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താനും, പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും മുൻകൈയെടുത്തതായി പ്ലാസ്റ്റിക് ബാങ്ക് ഉദ്ഘാടനം ചെയ്ത ശേഷം ഹൈലകണ്ഡി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) കീർത്തി ജല്ലി പറഞ്ഞു.

“സ്വച്ഛത ഹായ് സേവാ” കാമ്പയിനിന് കീഴിൽ, പ്ലാസ്റ്റിക്കിന്‍റെ ഒറ്റത്തവണ ഉപയോഗം നിരോധിച്ചിരിക്കുന്നു. നിരോധനവും പിഴയും ഈടാക്കുന്നത് താരതമ്യേന എളുപ്പമാണെന്ന് ഞങ്ങൾ കരുതുന്നു. പെരുമാറ്റ പരിഷ്കരണം കൊണ്ടുവരുന്നതും പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതുമാണ് വെല്ലുവിളി, ”ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.