LiveTV

Live

National

രാജ്യത്ത് അവിശ്വാസത്തിന്‍റെയും ഭയത്തിന്‍റെയും അന്തരീക്ഷം: അശോക് ഗെഹ്‍ലോത്ത്

മഹാത്മാഗാന്ധിയുടെ ജീവിത മൂല്യങ്ങൾ സ്വീകരിക്കുന്നതിലൂടെ ഇതിനെ മറികടക്കാമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി.

രാജ്യത്ത് അവിശ്വാസത്തിന്‍റെയും ഭയത്തിന്‍റെയും അന്തരീക്ഷം: അശോക് ഗെഹ്‍ലോത്ത്

രാജ്യത്ത് അവിശ്വാസത്തിന്‍റെയും ഭയത്തിന്‍റെയും അന്തരീക്ഷമുണ്ടെന്നും മഹാത്മാഗാന്ധിയുടെ ജീവിത മൂല്യങ്ങൾ സ്വീകരിക്കുന്നതിലൂടെ ഇതിനെ മറികടക്കാമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോത്ത്.

മഹാത്മാഗാന്ധി പ്രചരിപ്പിച്ച സത്യത്തിന്‍റെയും അഹിംസയുടെയും തത്വങ്ങൾക്ക് മാത്രമേ ലോകസമാധാനത്തിന് വഴിയൊരുക്കാൻ കഴിയുകയുള്ളൂവെന്ന് രാഷ്ട്രപിതാവിന്‍റെ 150ആം ജന്മവാർഷികത്തോടനുബന്ധിച്ച് ഭിൽവാരയിലെ 'സർവ്വധർമ്മ സാംബവ് സെമിനാറിൽ' അദ്ദേഹം പറഞ്ഞു.

"പല രാജ്യങ്ങളും വേര്‍ പിരിഞ്ഞു, പക്ഷേ മഹാത്മാഗാന്ധി കാണിച്ച പാത കാരണം നമ്മുടെ രാജ്യം ഇപ്പോഴും ഐക്യത്തിലാണ്. ഇന്ന് അദ്ദേഹം കാണിച്ച ആ പാതയിൽ നിന്ന് നാം വ്യതിചലിക്കുകയാണ്, അത് തെറ്റാണ്," അശോക് ഗെലോട്ട് പറഞ്ഞു. രാജ്യത്ത് അവിശ്വാസത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷമുണ്ട്. മഹാത്മാഗാന്ധിയുടെ ജീവിത മൂല്യങ്ങൾ സ്വീകരിക്കുന്നതിലൂടെ ഇതിനെ മറികടക്കാനാകും. വൈവിധ്യത്തിൽ ഐക്യം ഇന്ത്യയുടെ കാതലാണെന്നും അശോക് ഗെഹ്‍ലോത്ത് പറഞ്ഞു.

"രാജ്യത്ത് ധാരാളം ഭാഷകളും പ്രാദേശിക ഭാഷകളും ഉണ്ട്. ഇതൊക്കെയാണെങ്കിലും, നാമെല്ലാം ഒന്നാണ്. ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാനും സ്വാതന്ത്ര്യം ലഭിച്ചിരുന്നു, എന്നാൽ മിക്കപ്പോഴും, സൈന്യം ആണ് അവിടെ ഭരിക്കുന്നത്, കുറേയേറെ പ്രധാനമന്ത്രിമാര്‍ക്ക് ജയിലിൽ പോകേണ്ടിയും വന്നിട്ടുണ്ട്. രാജ്യത്തെ ഐക്യപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ജനാധിപത്യം വിജയിച്ചു, ”അശോക് ഗെഹ്‍ലോത്ത് കൂട്ടിച്ചേര്‍ത്തു.