LiveTV

Live

National

യുപിയില്‍ കനത്ത മഴ; 73 മരണം, ബീഹാറിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി

ബിഹാറിലെ ജില്ലകളിൽ രക്ഷാപ്രവർത്തന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു.

യുപിയില്‍ കനത്ത മഴ; 73 മരണം, ബീഹാറിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി

ഉത്തര്‍പ്രദേശില്‍ നാലു ദിവസമായി തുടരുന്ന കനത്തമഴയെ തുടര്‍ന്ന് 73 പേര്‍ മരിച്ചു. കിഴക്കൻ ഉത്തർപ്രദേശിലെ ഒട്ടു മിക്ക ജില്ലകളിലെയും കാലാവസ്ഥാ കാര്യാലയം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഒഴാഴ്ചയായി ശരാശരിയിലും കൂടുതലാണ് ഇവിടെ മഴ പെയ്യുന്നത്.

വെള്ളിയാഴ്ച മുതൽ കനത്തമഴയെത്തുടർന്ന് ബിഹാറിലെ പട്നയിലും ജന ജീവിതം സ്തംഭിച്ചു. വെള്ളക്കെട്ടുണ്ടായത് മൂലം പല ഭാഗങ്ങളിലും വലിയ ഗതാഗതക്കുരുക്കിന് കാരണമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയ്ക്കിടയിൽ നിരവധി ട്രെയിനുകൾ ഇന്ന് രാവിലെ റദ്ദാക്കി. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാർ വീഡിയോ കോൺഫറൻസിലൂടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴയെത്തുടര്‍ന്ന് നിരവധി പേർ മരിച്ചിരുന്നു.