LiveTV

Live

National

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബിഹാര്‍ കോടതിയില്‍ കേസ്

യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഇമ്രാന്‍ ഖാൻ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധ ഭീഷണി ഉയര്‍ത്തിയെന്നും ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയെന്നുമാണ് തന്റെ പരാതിയിൽ ഓജ ആരോപിച്ചിരിക്കുന്നത്.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബിഹാര്‍ കോടതിയില്‍ കേസ്

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ കോടതിയിൽ ശനിയാഴ്ച ഒരു കേസ് ഫയൽ ചെയ്യപ്പെട്ടു. അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് മുസാഫർപൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പാകിസ്താൻ പ്രധാനമന്ത്രിക്കെതിരെ കേസ് ഫയൽ ചെയ്തത്.

യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഇമ്രാന്‍ ഖാൻ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധ ഭീഷണി ഉയര്‍ത്തിയെന്നും ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയെന്നുമാണ് തന്റെ പരാതിയിൽ ഓജ ആരോപിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇമ്രാന്‍ ഖാനെതിരെ എഫ്‌.ഐ.ആർ സമർപ്പിക്കാൻ ഉത്തരവിടണമെന്ന് ഓജ കോടതിയോട് അഭ്യർഥിച്ചു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ച് ഇന്ത്യയ്ക്കെതിരെ പാകിസ്താൻ പ്രധാനമന്ത്രി നടത്തിയ പരാമർശം രാജ്യത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണെന്നും ഓജ തന്റെ പരാതിയില്‍ പറയുന്നു.