LiveTV

Live

National

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരാന്‍ കാരണം മുഗളന്‍മാരും ബ്രിട്ടീഷുകാരുമെന്ന് യോഗി ആദിത്യനാഥ്

എന്നാല്‍ മുഗളന്‍മാരും ബ്രിട്ടീഷുകാരും രാജ്യം ആക്രമിച്ച് കൊള്ളടയിച്ചതോടെ ഈ സമ്പദ് ഘടന താറുമാറായി. മുഗളന്‍മാരുടെ കാലത്ത് ലോക സമ്പത്തിന്റെ 36 ശതമാനത്തിന്റെയും ഉടമകള്‍ ഇന്ത്യയായിരുന്നു. 

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരാന്‍ കാരണം മുഗളന്‍മാരും ബ്രിട്ടീഷുകാരുമെന്ന് യോഗി ആദിത്യനാഥ്

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകരാന്‍ കാരണം മുഗളന്‍മാരും ബ്രിട്ടീഷുകാരുമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയില്‍ നടന്ന ലോക ഹിന്ദു ഇക്കണോമി ഫോറത്തിലാണ് യോഗിയുടെ പരാമര്‍ശം.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ മുമ്പിലായിരുന്നു ഇന്ത്യ. ലോക സമ്പദ് വ്യവസ്ഥയുടെ 36 ശതമാനത്തോളം ഇന്ത്യയുടേതായിരുന്നു. അതായാത് ആഗോള സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് ഭാഗം. എന്നാല്‍ മുഗളന്‍മാരും ബ്രിട്ടീഷുകാരും രാജ്യം ആക്രമിച്ച് കൊള്ളടയിച്ചതോടെ ഈ സമ്പദ് ഘടന താറുമാറായി. മുഗളന്‍മാരുടെ കാലത്ത് ലോക സമ്പത്തിന്റെ 36 ശതമാനത്തിന്റെയും ഉടമകള്‍ ഇന്ത്യയായിരുന്നു. മുഗളന്‍മാര്‍ പോയതിന് പിന്നാലെ ബ്രിട്ടീഷുകാര്‍ വന്നു. അതോടെ ഇത് 20 ശതമാനമായി കുറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷുകാര്‍ രാജ്യം വിടുമ്പോഴേക്കും ലോക സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയുടെ ഭാഗം വന്‍തോതില്‍ കുറഞ്ഞ് നാലു ശതമാനത്തിലേക്ക് കൂപ്പുകുത്തി. ബ്രിട്ടീഷുകാര്‍ എല്ലാം കഴിഞ്ഞു പോയപ്പോഴേക്കും ഇന്ത്യയുടെ പ്രതാപകാലം അവസാനിച്ചിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

200 വര്‍ഷം കൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യയെ മൊത്തമായും കൊള്ളയടിക്കുകയായിരുന്നുവെന്നും യോഗി കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശിനെ ഒരു ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ശക്തിയായി വളര്‍ത്തുമെന്ന് ഈ മാസം ആദ്യം യോഗി പറഞ്ഞിരുന്നു.