LiveTV

Live

National

‘ഏത് പ്രതികരണത്തിനും ശക്തമാണ് ഇന്ത്യ’

ഐ.എൻ.എസ് ഖന്ധേരി കമ്മീഷൻ ചെയ്തതിന്റെ പശ്ചാതലത്തിൽ ട്വിറററിലാണ് രാജ്നാഥ് സങ് ഇക്കാര്യം കുറിച്ചത്.

‘ഏത് പ്രതികരണത്തിനും ശക്തമാണ് ഇന്ത്യ’

പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ യു.എൻ പ്രസംഗത്തിന് പിറകെ പാകിസ്താന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്. ഏത് തിരിച്ചടിക്കും ശക്തമാണ് ഇന്ത്യയെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. കശ്മീർ വിഷയം ഉയര്‍ത്തിക്കാട്ടിയും, നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും കുറിച്ചും യു.എന്നിൽ പ്രസംഗിച്ചതിന് പിന്നാലെയാണ് രാജ്നാഥ് സിങിന്റെ പ്രതികരണം.

ഐ.എൻ.എസ് ഖന്ധേരി കമ്മീഷൻ ചെയ്തതിന്റെ പശ്ചാതലത്തിൽ ട്വിറററിലാണ് രാജ്നാഥ് സങ് ഇക്കാര്യം കുറിച്ചത്. ഇന്ത്യൻ നാവിക സേന ഇന്ന് സുശക്തമാണെന്ന കാര്യം പാകിസ്താൻ മനസ്സിലാക്കണം. ഏത് പ്രതികരണത്തിനും ഇന്ത്യക്ക് കെൽപ്പുണ്ടെന്നുമാണ് രാജ്നാഥ് സിങ് കുറിച്ചത്.

ആധുനിക കാലത്ത് നാവിക സേനക്ക് രാജ്യസുരക്ഷയിൽ വലിയ പങ്കാണുള്ളത്. ഇന്ത്യയുടെ നാവിക സേന രാജ്യത്തിന് അഭിമാനമാണ്. 1971ലെ യുദ്ധം ആരും മറക്കരുത്. 71ലെ ട്രിഡന്റ് ദൗത്യവും പെെത്തോൺ ദൗത്യവും പാകിസ്താന്റെ ഓർമ്മയിലുണ്ടായിരിക്കണമെന്നും നേരത്തെ രാജ്നാഥ് പറഞ്ഞിരുന്നു.