LiveTV

Live

National

സ്കൂള്‍ ഭിത്തി തകര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു

രാത്രി മുതൽ ശക്തമായ മഴയായിരുന്നു പ്രദേശത്ത് ഉണ്ടായിരുന്നത്.

സ്കൂള്‍ ഭിത്തി തകര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു

രാജസ്ഥാനിൽ സ്കൂൾ ഭിത്തി തകർന്ന് വീണ് 5 വയസ്സുക്കാരനുൾപ്പടെ മൂന്ന് കുട്ടികൾ മരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം. ശക്തമായ മഴയെ തുടർന്നാണ് സ്കൂളിന്റെ ഒരു ഭാഗം തകർന്ന് വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെയാണ് ഉദയ്പൂരിലെ തൊബ്‍വാര സർക്കാർ സ്കൂളിന്റെ ഒരു ഭാഗം തകർന്നത്. രാത്രി മുതൽ ശക്തമായ മഴയായിരുന്നു പ്രദേശത്ത് ഉണ്ടായിരുന്നത്. മനീഷ മീണ (10), അവിനാശ് (8), ആയുഷ് (5) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.