LiveTV

Live

National

വനിതാ പൊലീസിനോട് മോശമായി പെരുമാറി; ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

ഭണ്ഡാര ജില്ലയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ചരൺ വാഘ്മറെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വനിതാ പൊലീസിനോട് മോശമായി പെരുമാറി; ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് മഹാരാഷ്ട്ര ബി.ജെ.പി എം.എൽ.എയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ഭണ്ഡാര ജില്ലയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ചരൺ വാഘ്മറെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്തംബർ 16ന് മഹാരാഷ്ട്രയിലെ സ്വന്തം മണ്ഡലമായ തുംസാറിൽ ഒരു പൊതുപരിപാടിക്കിടെയാണ് എം.എൽ.എ വനിതാ പൊലീസിനോട് മോശമായി പെരുമാറിയത്. നിര്‍മ്മാണ തൊഴിലാളികൾക്ക് പണിയായുധങ്ങൾ വിതരണം ചെയ്യുന്ന പരിപാടിക്കിടെയാണ് സംഭവം.

സെഷൻ 353, 354 506 വകുപ്പ് പ്രകാരമാണ് എം.എൽ.എക്കെതിരെ ക്രിമിനൽ കേസെടുത്തത്.