LiveTV

Live

National

കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു

ഇന്ന് രാവിലെ മുതൽ രണ്ട് ഏറ്റുമുട്ടലുകളും, ഒരു ഗ്രനേഡ് ആക്രമണവും കശ്മീരിൽ നിന്നും റിപ്പോർട്ട് ചെയ്തു

കശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ റാംബനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. ഭീകരർ ബന്ദിയാക്കിയ സിവിലിയനെ 5 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രക്ഷപ്പെടുത്തി. രണ്ട് പേരെ കൂടി പിടികൂടാനുള്ളതായി അധികൃതര്‍ അറിയിച്ചു.

ഇതോടെ ഇന്ന് രാവിലെ മുതൽ രണ്ട് ഏറ്റുമുട്ടലുകളും, ഒരു ഗ്രനേഡ് ആക്രമണവും കശ്മീരിൽ നിന്നും റിപ്പോർട്ട് ചെയ്തു. കശ്മീർ റംബാൻ ജില്ലയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ്, 5 ഭീകരർ തടഞ്ഞു നിർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഭീകരരെ കണ്ട ഡ്രെെവർ വാഹനം നിർത്താതെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് കുതിക്കുകയായിരുന്നു എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

തുടർന്ന് സമീപത്തുള്ള വീട്ടിനുള്ളിൽ കയറി, ഒരാളെ ബന്ദിയാക്കിയ ഭീകരർക്ക് നേരെ സെെന്യം പ്രത്യാക്രമണം നടത്തി. ബാക്കിയുള്ള രണ്ട് ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ ശക്തമായ മഴ തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.