LiveTV

Live

National

സി.ബി.ഐ ഉദ്യോഗസ്ഥന്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കീഴുദ്യോഗസ്ഥന്റെ കത്ത്  

ഡി.എസ്.പി എന്‍.പി മിശ്രയാണ് സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ എ.കെ ഭട്ട്നഗറിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.

സി.ബി.ഐ ഉദ്യോഗസ്ഥന്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കീഴുദ്യോഗസ്ഥന്റെ കത്ത്  

ജാര്‍ഖണ്ഡില്‍ 14 നിരപരാധികളെ കൊലപ്പെടുത്താനുള്ള വ്യാജ ഏറ്റുമുട്ടിലിന് സി.ബി.ഐ മേലുദ്യോഗസ്ഥന്‍ നേതൃത്വം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കീഴുദ്യോഗസ്ഥന്റെ കത്ത്. ഡി.എസ്.പി എന്‍.പി മിശ്രയാണ് സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ എ.കെ ഭട്ട്നഗറിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.

സി.ബി.ഐ അന്വേഷണത്തിലുള്ള ജാര്‍ഖണ്ഡിലെ വ്യാജ ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നും ഓഫിസില്‍ നിന്ന് പുറത്താക്കണമെന്നുമാണ് കത്തിലെ ആവശ്യം. സി.ബി.ഐ മേധാവിക്കും ചീഫ് വിജിലന്‍സ് കമ്മിഷണര്‍ക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.