LiveTV

Live

National

കേരളത്തിന് പുറത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വിജയം

കേരളത്തിന് പുറത്തെ  ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വിജയം

കേരളത്തിനു പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍, ത്രിപുരയിലെ ബാദാര്‍ഘാട്ട് മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിച്ചു. ബാദാര്‍ഘാട്ടില്‍ സി.പി.എമ്മിനെ 5260 വോട്ടുകള്‍ക്ക് ബി.ജെ.പി പരാജയപ്പെടുത്തി. ദന്തേവാഡയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദേവതി കര്‍മ്മ 11,331 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ ഓജസ്വി മാണ്ട്‌വിയേക്കാളിനെ പരാജയപ്പെടുത്തി. ചത്തീസ്ഗഡിലെ ദന്തേവാഡ മണ്ഡലത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വേണ്ടി രംഗത്തിറങ്ങിയ രണ്ടു വനിതകളും മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട നേതാക്കളുടെ ഭാര്യമാരാണ്.