LiveTV

Live

National

പി.എം.സി ബാങ്ക്; പിന്‍വലിക്കാവുന്ന തുകയില്‍ നേരിയ വര്‍ധന

നിക്ഷേപകരില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് തീരുമാനം മാറ്റിയത്.

പി.എം.സി ബാങ്ക്; പിന്‍വലിക്കാവുന്ന തുകയില്‍ നേരിയ വര്‍ധന

പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോര്‍പ്പറേഷന്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്ന തുകയില്‍ നേരിയ വര്‍ധന. ആറ് മാസത്തിനുള്ളില്‍ ആയിരം രൂപ മാത്രമേ പിന്‍വലിക്കാവൂ എന്നത് പതിനായിരം രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

നിക്ഷേപകരില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് തീരുമാനം മാറ്റിയത്. എങ്കിലും ആയിരത്തില്‍ നിന്ന് പതിനായിരം രൂപ മാത്രമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തി നല്‍കിയത്. നിക്ഷേപം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ നിരവധി പേര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി എത്തി.

പതിനായിരം രൂപയാക്കി ഉയര്‍ത്തിയെങ്കിലും ഇടപാട് നടത്തരുന്നതെന്ന് അടക്കമുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പി.എം.സി ബാങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 7 സംസ്ഥാനങ്ങളിലായി 137 ശാഖകളാണ് പി.എം.സിക്കുള്ളത്