LiveTV

Live

National

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ തയ്യാറെന്ന് കമ്മീഷന്‍

ഉപതെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എമാരുടെ കേസ് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ തയ്യാറെന്ന് കമ്മീഷന്‍

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്പീക്കര്‍ അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്ന് കൂറുമാറിയ എം.എ‍ല്‍.എമാര്‍ സമര്‍പ്പിച്ച ഹരജി അടുത്ത മാസം 22ന് പരിഗണിക്കും.

ഉപതെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എമാരുടെ കേസ് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.