LiveTV

Live

National

ട്രംപിന് ചരിത്രം അറിയില്ല; മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിച്ചതിനെതിരെ ഉവൈസി

ട്രംപിന് ചരിത്രം അറിയില്ല; മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിച്ചതിനെതിരെ ഉവൈസി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ പിതാവെന്ന് വിളിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ട്രംപിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്ന് ഉവൈസി പ്രതികരിച്ചു.

”മോദിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്യാനാവില്ല. ട്രംപിന് നമ്മുടെ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് ഒന്നും അറിയില്ല. മോദിയ്ക്ക് ഇന്ത്യയുടെ പിതാവാകാന്‍ സാധിക്കില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സര്‍ദാര്‍ പട്ടേലിനെയും പോലുള്ള മഹാന്മാര്‍ക്ക് പോലും ആ പദവി നല്‍കിയിട്ടില്ല”- ഉവൈസി പറഞ്ഞു.

ട്രംപ് ഒരേസമയം മോദിയെയും ഇമ്രാന്‍ ഖാനെയും പുകഴ്ത്തി ഇരട്ട നാടകം കളിക്കുകയാണ്. ട്രംപിന്റെ തന്ത്രങ്ങളെ തിരിച്ചറിയണമെന്നും ഉവൈസി പറഞ്ഞു.

Also read: മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാന്‍ താല്‍പര്യമില്ലാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്