LiveTV

Live

National

‘ഹൗഡി മോദി’ പരിപാടിയില്‍ വിലക്കിയെന്ന് ഹാസ്യതാരം ഹസന്‍ മിന്‍ഹാജ്

മിന്‍ഹാജ് അവതരിപ്പിക്കുന്ന ‘പാട്രിയറ്റ് ആക്ട്’ എന്ന നെറ്റ്ഫ്‌ളിക്‌സിലെ പ്രശസ്ത ഷോയില്‍ മോദിയെ പരിഹസിച്ചു സംസാരിച്ചതാണ് വിലക്കിനു കാരണമെന്നാണ് സൂചന

‘ഹൗഡി മോദി’ പരിപാടിയില്‍ വിലക്കിയെന്ന് ഹാസ്യതാരം ഹസന്‍ മിന്‍ഹാജ്

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഹാസ്യതാരം ഹസന്‍ മിന്‍ഹാജിന് 'ഹൗഡി മോദി' പരിപാടിയില്‍നിന്ന് വിലക്കിയെന്ന് ആരോപണം. അമേരിക്കയിലെ ടെലിവിഷന്‍ പരിപാടിയിലാണ് തന്റെ അനുഭവം മിന്‍ഹാജ് പറഞ്ഞത്. ഇക്കാര്യം വിവരിക്കുന്ന വീഡിയോ മിന്‍ഹാജ് ട്വിറ്ററിലും പോസ്റ്റ് ചെയ്തു. മിന്‍ഹാജ് അവതരിപ്പിക്കുന്ന 'പാട്രിയറ്റ് ആക്ട്' എന്ന നെറ്റ്ഫ്‌ളിക്‌സിലെ പ്രശസ്ത ഷോയില്‍ മോദിയെ പരിഹസിച്ചു സംസാരിച്ചതാണ് വിലക്കിനു കാരണമെന്നാണ് സൂചന.

'ഹൗഡി മോദി' പരിപാടിയില്‍ അമേരിക്കയില്‍ വിജയം കൈവരിച്ചവരെ അനുമോദിക്കാനുള്ള പരിപാടിയില്‍ മിന്‍ഹാജിനും ക്ഷണമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പങ്കെടുക്കാന്‍ വിവരങ്ങള്‍ നല്‍കിയപ്പോള്‍ പരിപാടി നടക്കുന്ന ഫുട്ബാള്‍ സ്റ്റേഡിയം നിറഞ്ഞുവെന്നും താങ്കള്‍ക്ക് സ്ഥലം ഇല്ല എന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് മിന്‍ഹാജ് പറയുന്നു. പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് മോദിയുടെ അനിഷ്ടം അധികൃതര്‍ വ്യക്തമാക്കിയത്.

മോദി വിമര്‍ശനത്തെ തുടര്‍ന്ന്‍ മിന്‍ഹാജിന്റെ ഷോയും നെറ്റ്ഫ്‌ളിക്‌സും ബഹിഷ്‌കരിക്കാന്‍ സംഘ്പരിവാര്‍ സമൂഹ മാധ്യമങ്ങളില്‍ ഹാഷ്ടാഗ് കാമ്പയിന്‍ നടത്തിയിരുന്നു.